Latest News

പയ്യന്നൂരിലെ ചിണ്ടേട്ടന് ജനമൈത്രി പോലീസ് തുണയായി

പയ്യന്നൂര്‍: വര്‍ഷങ്ങളായിപഴയ പോലീസ് സ്റ്റേഷനിലും ക്ഷേത്രമുറ്റത്തും അഭയകേന്ദ്രങ്ങളായി കണ്ട് ജീവിതം തള്ളിനീക്കിയ മൂരിക്കൊവ്വല്‍ സ്വദേശിചിണ്ടേട്ടന് ഒടുവില്‍ ജനമൈത്രി പോലീസ് തുണയായി. ഇന്നലെ വൈകുന്നേരം ചിണ്ടേട്ടനെ പേരാവൂര്‍ തൊറ്റിവഴിയിലെ കൃപാഭവനിലേക്ക് മാറ്റിപാര്‍പ്പിച്ചു.
പയ്യന്നൂര്‍ സി.ഐ എം.പി ആ സദിന്റെയും എസ്.ഐ കെ.പി. ഷൈനിന്റെയും നിര്‍ദ്ദേശ പ്രകാ രം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഘുനാഥ് ചിണ്ടന്റെ ബന്ധുവായ ബാബുവിനൊപ്പം കൃപാഭവനില്‍ എത്തിക്കുകയായിരുന്നു. ഏറെക്കാലമായി പയ്യന്നൂര്‍ പഴയ പോലീസ് സ്റ്റേഷനി ലെ മുറിയിലും തെക്കെബസാറിലെ നമ്പ്യാത്രക്കൊവ്വല്‍ ക്ഷേ ത്രത്തിന് മുന്നിലും ഭക്തരില്‍ നിന്നും വ്യാപാരികളില്‍ നിന്നും കിട്ടുന്ന നാണയതട്ടുകള്‍ ജീവിതാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി ജീവിതം തള്ളനീക്കുകയായിരുന്നു.
പഴയ പോലീസ് സ്റ്റേഷന്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് മ്യൂസിയമായി മാറ്റുന്നതോടെ ചിണ്ടന്റെ വാസസ്ഥലം നടഷ്ടമാകും. ഇവിടം വൃത്തികേടാക്കുന്നതും മറ്റും ശ്രദ്ധയില്‍ പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് ജനമൈത്രി പോലീസ് രംഗത്തെത്തിയത്

No comments:

Post a Comment