Latest News

ഏഴിമല ദേവാലയ തിരുനാള്‍ നാളെ മുതല്‍

പയ്യന്നൂര്‍: ഏഴിമല ലൂര്‍ദ് മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ ആരംഭിക്കും.പതിനൊന്നിനു സമാപിക്കും. നാളെ വൈകുന്നേരം ആറ് മണിക്ക് ഇടവകവികാരി ഫാ. തോമസ് പഴേപറമ്പില്‍ കൊ ടിയേറ്റും.
തിരുനാള്‍ ദിവസങ്ങളില്‍ വൈകുന്നേരംഅഞ്ചരമണിക്ക് നടക്കുന്ന ജപമാല, ദിവ്യബലി, നൊവേന. വിവിധ ദിവസങ്ങളിലെ തിരുക്കര്‍ മങ്ങള്‍ക്ക് കാഞ്ഞങ്ങാട് ഫൊറോന വികാരി ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, ഫാ. ജോസഫ് തണ്ണിക്കോട്ട്, ഫാ. ജിനോ ജോര്‍ജ്, ഫാ. മാത്യു കു ഴിമ ലയില്‍, ഫാ. ഷാജു ആന്റണി എന്നിവര്‍ കാര്‍മികത്വം വ ഹിക്കും.
അഞ്ചിന് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് തിരുക്കര്‍മങ്ങള്‍ ആ രം ഭിക്കും. എട്ടിന് ബുധനാഴ്ച വൈകുന്നേരം അഞ്ചരമണിക്ക് നടക്കുന്ന തിരുക്കര്‍മങ്ങളോടൊപ്പം വാഹനങ്ങളുള്‍പ്പെടെയുള്ള തൊ ഴിലുപകരണങ്ങളുടെ ആശീര്‍വാദം നടക്കും. തിരുനാള്‍ ജാഗരമായ പത്തിന് വെള്ളിയാഴ്ച വൈകുന്നേരംഅഞ്ചരമണിക്ക് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് കണ്ണൂര്‍ രൂപതയിലെ നവ വൈദികരും മുന്‍ വി കാരിമാരും കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കുരിശുമുക്കിലേക്ക് ദീപാലംകൃതമായ വിശ്വാസ പ്രഘോഷണയാത്ര. തിരുനാള്‍ ദിവ സമായ പതിനൊന്നിന് ശനിയാഴ്ച രാവിലെ പത്തരമണിക്ക് നടക്കുന്ന ആഘോഷമായ തിരുനാ സമൂഹബലിക്ക് കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. രാത്രി ഏഴ്മണിക്ക് തൃശൂ ര്‍ കലാകൈരളി എന്റര്‍ടെയ്ന്‍മെന്റിന്റെ ഫൈവ് സ്റ്റാര്‍ കോമഡി ഷോയും സിനിമാറ്റിക് ഡാന്‍സും അരങ്ങേറും.

No comments:

Post a Comment