Latest News

സാമ്പത്തിക ബാധ്യത വ്യാപാരി ആത്മഹത്യചെയ്തു

 പരിയാരം: കടബാധ്യതയെ തുടര്‍ന്ന് വ്യാപാരിയെ വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിക്കൂര്‍ കല്യാട് മണ്ണേരിയിലെ വ്യാപാരി മഞ്ചക്കണ്ടി സ്റ്റോര്‍സ് ഉടമ മഞ്ചക്കണ്ടി പുതിയപുരയില്‍ ചന്ദ്രനെ(63)യാണ് ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെ വീടിനടുത്ത പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.തങ്കമണിയാണ് ഭാര്യ. സുമേഷ്, നികേഷ്(ആയുര്‍വ്വേദമസാജ് സെന്റര്‍ കോയമ്പത്തൂര്‍) എന്നിവര്‍ മക്കളും ലത, ശ്രുതി എന്നിവര്‍ മരുമക്കളുമാണ്. ഇരിക്കൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment