Latest News

പയ്യന്നൂരിലും പരിയാരത്തും തിയേറ്റര്‍ കോംപ്ലക്‌സുകള്‍ ഉടന്‍ യാഥാര്‍ഥ്യമാവും: ടി വി രാജേഷ്

പയ്യന്നൂര്‍:സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന നിര്‍ദ്ദിഷ്ട തിയേറ്റര്‍ കോംപ്ലക്‌സുകള്‍ പയ്യന്നൂരിലും പരിയാരത്തും ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് ടി വി രാജേഷ് എം എല്‍ എ പ്ര ഖ്യാ പിച്ചു. പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി പിലാ ത്തറ സംഘം ഓഡിറ്റൊറിയത്തില്‍ നാല് ദിവസമായി സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനം ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതമായ സൗകര്യങ്ങളോട് കൂടിയ തിയേറ്റര്‍ കോംപ്ലക്‌സുകള്‍ എല്ലാ നി യോ ജക മണ്ഡലങ്ങളിലും സ്ഥാപിക്കപ്പെടുന്നതോടെ നല്ല സിനിമകള്‍ ജനങ്ങളില്‍ എളുപ്പത്തില്‍ എത്തിക്കാനുള്ള വഴികള്‍ തെളിയുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തില്‍ കെ രാമചന്ദ്രന്‍ അധ്യ ക്ഷത വഹിച്ചു. പി പ്രേമചന്ദ്രന്‍, കെ പി രവീന്ദ്രന്‍, ആര്‍ നന്ദലാല്‍, ഗോവിന്ദന്‍ മണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
ചലച്ചിത്രമേളയുടെ സമാപന ദിവസം അണ്ടര്‍ ദ ഷാഡോ, പേ രറിയാത്തവര്‍, പാര്‍ച്ച്ഡ്, ഇവ ഡസ്ന്റ് സ്ലീപ്പ് എന്നീ ചിത്രങ്ങള്‍ മല യാളം സബ്‌ടൈറ്റിലോടെ പ്രദര്‍ശിപ്പിച്ചു.

No comments:

Post a Comment