Latest News

ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ

 കരിവെള്ളൂര്‍: കൃഷ്ണപ്പിള്ള സ്മാരക വായനശാല ആന്റ് ഗ്ര ന്ഥാലയം രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാളെ ആണൂര്‍ മിനി ഗ്രൗണ്ടില്‍ വെച്ച് ഫൈവ്‌സ്ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കും.
ഒന്നാംസ്ഥാനം വായനശാല നല്‍കുന്ന പത്തായിരം രൂപ ക്യാ ഷ്‌പ്രൈസും കുതിരുമ്മല്‍ അമ്പുവിന്റെയും തോട്ടത്തില്‍ കല്യാണിയുടെയും സ്മരണക്ക് മക്കള്‍ നല്‍കുന്ന സ്ഥിരം ട്രോഫിയും രണ്ടാം സമ്മാനം വായനശാല നല്കുന്ന ഏഴായിരം രൂപ ക്യാഷ്‌പ്രൈസും പടിഞ്ഞാറെ പുരയില്‍ ജാനകിയുടെ സ്മരണക്ക് മക്കള്‍ നല്‍കുന്ന സ്ഥിരം ട്രോഫിക്കുവേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം മലേഷ്യന്‍ മാസ്റ്റേര്‍സ് അത്‌ലറ്റിക് മീറ്റില്‍ മൂന്ന് സ്വര്‍ണ്ണമെഡല്‍ നേടിയ എം. പവിത്രന്‍ നിര്‍വ്വഹിക്കും.
വൈകുന്നേരം നടക്കുന്ന സമ്മേളനത്തില്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. നാരായണന്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വ്വഹിക്കും.

No comments:

Post a Comment