Latest News

ഏഴിമല തിരുനാള്‍ നാളെ സമാപിക്കും

 പയ്യന്നൂര്‍:ഇറ്റാലിയന്‍ മിഷനറിയായ ഫാ.ജെയിംസ് മൊന്തനാരി സ്ഥാപിക്കുകയും കണ്ണൂര്‍ രൂപതയുടെ പ്രഥമ തീര്‍ഥാടനകേന്ദ്രമായി വളരുകയും ചെയ്ത ഏഴിമല ലൂര്‍ദ്ദ് മാതാ ദേവാലയത്തിലെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ മഹോത്സവം നാളെ സമാപിക്കും
 തിരുനാള്‍ ജാഗരമായ ഇന്ന് വൈകുന്നേരം അഞ്ചരമണിക്ക് നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് കണ്ണൂര്‍ രൂപതയിലെ നവ വൈദികരും മുന്‍ വികാരിമാരും കാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് കുരിശുമുക്കിലേക്ക് ദീപാലംകൃതമായ വിശ്വാസ പ്രഘോഷണയാത്ര ആരംഭിക്കും.
തിരുനാള്‍ ദിവസമായ നാളെ രാവിലെ പത്തരമണിക്ക് നടക്കുന്ന ആഘോഷമായ തിരുനാള്‍ സമൂഹബലിക്ക് കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍.ക്ലാരന്‍സ് പാലിയത്ത് പ്രധാന കാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം,നേര്‍ച്ച ഭക്ഷണ വിതരണം.
രാത്രി ഏഴ് മണിക്ക് തൃശ്ശൂര്‍ കലാകൈരളി എന്റര്‍ടെയ്ന്‍മെന്റിന്റെ ഫൈവ് സ്റ്റാര്‍ കോമഡി ഷോയും സിനിമാറ്റിക് ഡാന്‍സും അരങ്ങേറും.രണ്ടിന് ഇടവക വികാരി ഫാ.തോമസ് പഴേപറമ്പില്‍ കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചതോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിച്ചത്.

No comments:

Post a Comment