Latest News

കുമാര്‍ ഉത്തരകേരള സ്വര്‍ണ്ണക്കപ്പ് ഫുട്‌ബോള്‍: സംഘാടക സമതിയയി

പയ്യന്നൂര്‍: കുമാര്‍കുഞ്ഞിമംഗലം സംഘടിപ്പിക്കുന്ന നാല്‍പത്തിയാറാമത് ഉത്തര കേരള സ്വര്‍ണ്ണക്കപ്പ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് ഏഴുമുതല്‍ പത്തൊമ്പതുവരെ മല്ലിയോട്ട് ദേവസ്വം ഗ്രൗണ്ട് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എം. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ സോയ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.വി. സുനില്‍, എം. ശശീന്ദ്രന്‍, ടി.വി. കൃഷ്ണന്‍നായര്‍, കെ.വി. വാസു, കെ. ദിനേശന്‍, ടി.പി. മധുസൂദനന്‍, എം. പ്രശാന്ത് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍. അജയന്‍ സ്വാഗതവും എം. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
സംഘാടകസമിതി ഭാരവാഹികളായി പി. അര്‍ജ്ജുനന്‍(ചെയര്‍മാന്‍), കെ.പി. മുഹമ്മദ്,എ. ചന്ദ്രന്‍, (വൈസ് ചെയര്‍മാന്മാര്‍), എന്‍. അജയന്‍(ജനറല്‍ കണ്‍വീനര്‍), പി.വി. രാജന്‍, എം. പ്രശാന്ത്(ജോ . കണ്‍വീനര്‍മാര്‍), എന്നിവരെ തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

No comments:

Post a Comment