Latest News

കെഎസ്എസ്പിയു രജതജൂബിലി വാര്‍ഷിക സമ്മേളനം

പയ്യന്നൂര്‍: ഭക്ഷ്യസുരക്ഷാ നിയ മം നടപ്പാക്കുമ്പോള്‍ നിലവില്‍ റേഷന്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍കാരെ നിലനിര്‍ത്തികൊണ്ട് ലിസ്റ്റ് തയ്യാറാക്കണമെന്ന് കെ.എസ്.പി.യുകോറോം ഏരിയാസമ്മേളനം ആ വശ്യപ്പെട്ടു. അച്ചുതന്‍ പുത്തല ത്ത് ഉദ് ഘാ ടനംചെയ്തു. വി.കെ. മാധവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പി. നാരായണന്‍, പി.വി. കരുണാകരന്‍, ഇ.പി ബാ ലകൃഷ്ണന്‍നമ്പ്യാര്‍, കെ.എം. കുഞ്ഞിക്കണ്ണന്‍, പി. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.കെ. മാധവന്‍ നമ്പൂതിരി(പ്രസിഡണ്ട്), പി. കൃഷ്ണന്‍(സെക്രട്ടറി) എ.വി. നാരായണന്‍(ട്രഷററ്)എന്നിവരെ തെരഞ്ഞെടുത്തു.പയ്യന്നൂര്‍: കെ.എസ്.എസ്.പി.യു പയ്യന്നൂര്‍ ഏരിയാ വാര്‍ഷിക സ മ്മേളനം പ്രസിഡണ്ട് വി.പി.വേണുഗോപാലന്റെ അധ്യക്ഷതയി ല്‍ ടൗണ്‍ വൈസ് പ്രസിഡണ്ട് ഇ.പി. ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഉദ് ഘാടനം ചെയ്തു. എണ്‍പത് വ യസ്സുകഴിഞ്ഞ മെമ്പര്‍മാരെ ടൗ ണ്‍ പ്രസിഡണ്ട് പി.വി. കരുണാകരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പൂരക്ക ളിഅക്കാദമി സെക്രട്ടറിയായി നിയമിതനായ കെ.വി. മോഹനനെ ചടങ്ങില്‍ അനുമോദിച്ചു. സംസ്ഥാന കൗണ്‍സിലര്‍ എം. രാഘവന്‍, ടൗണ്‍ ട്രഷറര്‍ പി .വി. ചാത്തുക്കുട്ടി, ടൗണ്‍ സെക്രട്ടറി അച്ചുതന്‍ പുത്തലത്ത്, മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എസ്. രാമനാഥന്‍ എ ന്നിവര്‍ ആശംസകളര്‍പ്പിച്ച് സം സാരിച്ചു. പയ്യന്നൂര്‍ താലൂക്ക് യാഥാ ര്‍ത്ഥ്യമാക്കുക, പെന്‍ഷന്‍ പരിഷ് കരണ കുടിശ്ശിക ഒറ്റത്തവണയാ യി നല്‍കുക, മെഡിക്കല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുക, എഴുപത് വയസ്സിനുമേല്‍ പ്രായമുള്ള പെ ന്‍ഷന്‍ കാര്‍ ക്ക് അധിക പെന്‍ഷ ന്‍ നല്‍കുക എന്നീആവശ്യങ്ങളടങ്ങിയ പ്രമേയം യോഗം അംഗീകരിച്ചു. പുതിയ ഭാരവാഹികളായി പി.വി. ചാത്തുക്കുട്ടി (പ്രസിഡണ്ട്), എ.സീതാരാമന്‍, എം.പി രാഘവന്‍(വൈസ് പ്രസിഡണ്ടുമാര്‍), സി. നാരായണന്‍(സെക്രട്ടറി), കെ.പി.രവീന്ദ്രന്‍, കെപത്മിനി(ജോ. സെക്രട്ടറിമാര്‍), ഇ. ഭാസ്‌കരന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സെക്രട്ടറി സി. നാരായണന്‍ സ്വാഗതവും ജോ യിന്റ് സെക്രട്ടറി സി. കരുണാകരന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment