Latest News

ഇ. അഹമ്മദിന് അനാദരവ്: പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ മരണവിവരം മറ ച്ചുവെച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പാര്‍ല മെ ന്റിന് അകത്തും പുറത്തും പ്ര തിഷേധം.
പാര്‍ലമെന്റ് വളപ്പി ലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ കേരളാ എം. പിമാര്‍ വായ്മൂടിക്കെട്ടി പ്രതി ഷേധിച്ചു. പ്രതിഷേധ സമരത്തി ല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ലോക്‌സ' കക്ഷി നേതാവ് മല്ലി കാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള വര്‍ പങ്കെടുത്തു.
വിഷയം പാര്‍ലമെന്ററി സ മിതി അന്വേഷിക്കണമെന്ന് പ്ര തിപക്ഷം ആവശ്യപ്പെട്ടു. ഇ. അഹമ്മദിനെ അനാദരിച്ച വി ഷയത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം മാത്രം പോരെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സ്വതന്ത്രമായ അന്വേഷണമാണ് നടക്കേണ്ടത്. ഇക്കാര്യത്തില്‍ വി ട്ടുവീഴ്ചയില്ലെന്നും ഖാര്‍ഗെ വ്യ ക്തമാക്കി.
അതേസമയം, കേരളത്തിലെ എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ പന്ത്രണ്ടു മണിവരെ നിര്‍ത്തിവെ ച്ചു. കൂടാതെ എം.പിമാരെ അ കാ രണമായി അറസ്റ്റ് ചെയ്യുന്നു വെ ന്ന് ആരോപിച്ച് തൃണമൂല്‍ കോ ണ്‍ഗ്രസും ലോക്‌സഭയില്‍ പ്ര തിഷേധിച്ചു.



No comments:

Post a Comment