Latest News

കേളോത്ത് ശ്രീ പോര്‍ക്കലി ഭഗവതിക്ഷേത്രംപുനഃപ്രതിഷ്ഠാ നവീകരണ ബ്രഹ്മകലശ കളിയാട്ട മഹോത്സവം നാളെ മുതല്‍

പയ്യന്നൂര്‍: കേളോത്ത് ശ്രീ പോ ര്‍ക്കലി ഭഗവതിക്ഷേത്രം (കരിപ്പത്ത് കളരി) പുനഃപ്രതിഷ്ഠാ ന വീകരണ ബ്രഹ്മകലശ മഹോത്സ വം നാളെ മുതല്‍ മാര്‍ച്ച് ഒന്നുവ രെയും കളിയാട്ട മഹോത്സവം മാര്‍ച്ച് അഞ്ച്, ആറ് തീയതികളി ലും വിവിധ പരിപാടികളോടെ ആഘോഷിക്കും.
നാളെ വൈകുന്നേരം ആറ് മണിക്ക് തിരുവാതിര.
മറ്റന്നാള്‍ വൈകുന്നേരം ആറ് മണിക്ക് മഹാദേവഗ്രാമം കോ ല്‍ക്കളി സംഘം അവതരിപ്പിക്കു ന്ന ചരടുകുത്തി കോല്‍ക്കളി, തുടര്‍ന്ന് രാത്രി എട്ട് മണിക്ക് അന്നൂര്‍ സ്വരം ഓര്‍ക്കസ്ട്രഅവതരിപ്പിക്കുന്ന ഭക്തിഗാനസുധ
മാര്‍ച്ച് ഒന്നിന് ബുധനാഴ്ച രാവിലെ അഞ്ചരമണിക്കും ഏഴരമണിക്കും ഇടയിലുള്ള ശുഭമുഹൂ ര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ബ്ര ഹ്മശ്രി കാളകാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍ മ്മികത്വത്തില്‍ പ്രതിഷ്ഠാകര്‍മ്മം.. തുടര്‍ന്ന് അന്നദാനം,
കളിയാട്ടമഹോത്സവത്തിനോടനുബന്ധിച്ച് മാര്‍ച്ച് അഞ്ചിന് ഞായറാഴ്ച രാത്രി പത്ത് മണിക്ക് കാഴിക്കോട് സൂപ്പര്‍ വോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേള, രാ ത്രി ഒരുമണിക്ക് ഭൈരവന്‍ ദൈ വം,കുട്ടിശാസ്തന്‍ ദൈവംഎ ന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാട്
ആറിന് തിങ്കഴ്ച രാവിലെ ഒമ്പ ത് മണി മുതല്‍ രക്തചാമുണ്ഡി, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ ത്തി എന്നീതെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് പന്ത്രണ്ട് മ ണിക്ക് ശ്രീ പോര്‍ക്കലി ഭഗവതിയുടെ പുറപ്പാട്. തുടര്‍ന്ന് അന്നദാനംവുമുണ്ടാകുമെന്ന് മാധവപൊതുവാള്‍ കരിപ്പത്ത്, ദിവാകരന്‍്, പത്മനാഭന്‍, നാരയണന്‍്, ര വീന്ദ്രന്‍,ബാലചന്ദ്രന്‍എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.

No comments:

Post a Comment