Latest News

വിലക്കയറ്റവും മരാമത്തുജോലിയും പയ്യന്നൂരിലെ വ്യാപാര മേഖല സ്തംഭനത്തില്‍

പയ്യന്നൂര്‍: ആയിരം-അഞ്ഞൂറ് രൂ പാ നോട്ടുകള്‍ പിന്‍വലിച്ചതും വിലക്കയറ്റവും നഗരത്തി ലെ മരാമത്ത് ജോലിയേയും തു ടര്‍ന്നുളവായ പ്രതിസന്ധി പയ്യന്നൂരിലെ വ്യാപാരമേഖലയെ സ്തംഭിപ്പിച്ചു.
കഴിഞ്ഞ രണ്ട് മൂന്നു മാസങ്ങളായി പയ്യന്നൂരിലെ കച്ചവട സ്ഥാ പനങ്ങള്‍ ഒരുതരം മരവിപ്പ് നേരിടുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. രാവിലെ കട തുടറന്നുവെച്ചാല്‍ വൈകുന്നേരം കട പൂട്ടുന്നതിനിടയില്‍ ഒരാള്‍പോലും സാ ധാനം വാങ്ങാന്‍ കടയിലെത്താ ത്തഅനുഭവസ്ഥരും കച്ചവടക്കാ ര്‍ക്കിടയിലുണ്ടത്രെ. 'കൈബോ ണി'പോലുമാവാതെ കടയടച്ചു പോകേണ്ട സ്ഥിതി പലരേയും മാനസികമായി തളര്‍ത്തുകയാണ്.എങ്ങോട്ടുപോകണമെന്നും, ഈ അവസ്ഥയെ എങ്ങനെ തര ണം ചെയ്യണമെന്നും അറിയാത്ത സ്ഥിതിയിലാണ് പലരും.
അനുദിനം സാധനങ്ങള്‍ക്ക് കൂടിവരുന്ന വിലക്കയറ്റമാണ് അ വരെ അലട്ടുന്ന മറ്റൊരു വിഷയം. വിലക്കയറ്റം കാരണം സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തി ല്‍ വലിയ ഇടിവുണ്ടായതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. തുണിക്കടകളും, ജ്വല്ലറികളും മാത്രമല്ല, പലവ്യ ജ്ഞനങ്ങക്കടകളിലും പച്ചക്കറി കടകളിലുമടക്കം ആവശ്യക്കാര്‍ കുറഞ്ഞുവരികയാണത്രെ. കുടുംബ ബജറ്റില്‍ വന്ന മാറ്റമാവാം ഇതിനുകാരണം. പ ലര്‍ക്കും കടയടച്ചു പൂട്ടേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. വാടക കൊടുക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്നവരും ഈ മേഖലയിലുണ്ടത്രെ.
പയ്യന്നൂര്‍ നഗരത്തിലെ നിര്‍ മ്മാണ പ്രവര്‍ത്തനങ്ങളും കച്ചവട സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചതായും അവര്‍ പറയുന്നു. പ്രത്യേകിച്ചും ഹോട്ടല്‍-ലോഡ്ജ് വ്യവസയാങ്ങളെ.എന്നുതീരും ഈ അവസ്ഥയെന്നവ്യാകുലതയിലാണ് പലരും.

No comments:

Post a Comment