Latest News

സി.പി.എം ഏരിയാ സെക്രട്ടറിക്ക് ഫോണില്‍ വധഭീഷണി: അന്വേഷണം ഊര്‍ജ്ജിതം

പയ്യന്നൂര്‍: സി.പി.എം ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനെ തിരെ ഫോണില്‍ വിളിച്ച് വ ധ ഭീഷണി നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തില്‍ പ്രത്യേക സഘം അന്വേഷണമേറ്റെടുത്തു.
ഇക്കഴിഞ്ഞ അഞ്ചിന് വൈകുന്നേരം മൂന്നുമണിയോടെയാണ് ഏരിയാ സെക്രട്ടറിയെ വധിക്കുമെന്നും ഓഫീസ് ബോം ബ് വെച്ച് തകര്‍ക്കുമെന്നും അ ജ്ഞാതന്‍ ഏരിയാ കമ്മിറ്റി ഓ ഫീസിലെ ഫോണിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയത്.
തുടര്‍ന്ന് പയ്യന്നൂര്‍ പോലീസി ലും മുഖ്യമന്ത്രിക്കും ഉന്നത പോ ലീസ് അധികാരികള്‍ക്കും പരാ തി നല്‍കിയിരുന്നു.
സൈ ബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം വധഭീഷണി മുഴക്കിയ ആളെ തി രിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ തെ ക്കന്‍ജില്ലയിലെ രഹസ്യകേന്ദ്രത്തില്‍ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണംഊര്‍ജ്ജിതമാക്കി.മുമ്പു ര ണ്ടുതവണയുംഏരിയാസെക്രട്ടറിക്കെതിരെ ഫോണില്‍ വധഭീണിയുണ്ടായിരുന്നു.





No comments:

Post a Comment