Latest News

കതിരൂരില്‍ ബോംബേറ്: സി.പി.എംകാരന് പരുക്ക്

തലശ്ശേരി: കതിരൂര്‍ കുണ്ടുചിറ മൂന്നാംമൈലിലുണ്ടായ ബോംബേറില്‍ സി.പി.എംപ്രവര്‍ത്തകന്പരുക്കേറ്റു. സി.പി.എം പ്രവര്‍ത്തകനാ യകുണ്ടുചിറയിലെ കൃഷ്ണാലയത്തില്‍ സന്തോഷി(35)നാണ് കാ ലിന്പരുക്കേറ്റത്.ഇന്നലെ രാത്രിപന്ത്രണ്ട് മണിയോടെയാണ്‌സംഭവം. മൂന്നാംമൈല്‍ റോഡില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അലങ്കാരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ നേരെ സംഘടിച്ചെത്തിയ ആര്‍.എസ്.എശ്. പ്രവര്‍ത്തകര്‍ ബോംബേറിയുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പൊട്ടാതെ കിടന്ന ഒരു ബോംബ് കതിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്തോഷിന്റെ പരാതിയില്‍ അഞ്ചോളം ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ കതിരൂര്‍ പോലീസ് കേസെടുത്തു. 

No comments:

Post a Comment