Latest News

'പെണ്മ' വനിതാസംഗമം നാളെ

കരിവെള്ളൂര്‍:കൃഷ്ണപ്പിള്ള സ്മാരക വായനശാലാ ആന്റ് ഗ്രന്ഥാലയം രജതജൂബിലി ആഘോഷത്തിന്റെഭാഗമായി ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നടക്കുന്ന വനിതാസംഗമം മുന്‍എം.എല്‍.എ സി.കെ.പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. വനിതാകമ്മിറ്റി ചെയര്‍മാന്‍ വി. ഉഷ അധ്യക്ഷത വഹിക്കും. വി.കെ. നിഷ, പി.വി നാരായണി എന്നിവര്‍ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. കില ട്രെയിനര്‍ ചന്ദ്രവല്ലി പി.വി ആധുനികതയിലെ സ്ത്രീ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കണ്‍വീനര്‍ ഉഷാരാജന്‍ സ്വാഗതം പറയും. തുടര്‍ന്ന് വനിതകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

No comments:

Post a Comment