Latest News

ദൃശ്യസാക്ഷരതയുള്ള ജനങ്ങളെ സൃഷ്ടിക്കുക എന്നത് രാഷ്ട്രത്തിന്റെ കര്‍ത്തവ്യമാണ്-ഷാജി എന്‍ കരുണ്‍


പയ്യന്നൂര്‍: ദൃശ്യ സാക്ഷരതയും ചിന്തിക്കാന്‍ ശേഷിയുമുള്ള ജനങ്ങ ളാണ് ഒരു രാഷ്ട്രത്തിന്റെ കരുത്തെന്നും അത്തരത്തിലുള്ള പൗര ന്മാ രെ വളര്‍ത്തിയെടുക്കുക രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അഭിപ്രാ യപ്പെട്ടു. ഒന്നിച്ചിരുന്ന് ലോകോത്തര സിനിമകള്‍ കാണാനും ചര്‍ച്ച ചെയ്യാനും ഉള്ള ഇടങ്ങള്‍ ഓരോ ഗ്രാമത്തിലും ഉണ്ടാകണമെന്നും ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ അത്തരം ശ്രമങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പിലാത്തറയില്‍ പയ്യന്നൂര്‍ ഓപ്പ ണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി നടത്തുന്ന അഞ്ചാമത് രാ ജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെ യ്തു സംസാരിക്കുകയാ യിരുന്നു അദ്ദേഹം.ചടങ്ങില്‍ കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ മണ്ടൂര്‍, പി പ്രേമചന്ദ്രന്‍, സി മോഹ നന്‍, വാര്‍ഡ് കൗണ്‍സിലര്‍ സലീന, കെ പി രവീന്ദ്രന്‍, ആര്‍. നന്ദ ലാല്‍ എന്നിവര്‍ സംസാ രിച്ചു. ചലച്ചിത്ര മേളയുടെ ഉദ്ഘാടന ദിവസം ഐ ഓള്‍ഗ, ഇന്നസെന്‍സ്, മാക്ബത്ത്, മദര്‍ ബേഡ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

No comments:

Post a Comment