Latest News

പത്രപ്രവര്‍ത്തക പെന്‍ഷന്‍ അപാകതകള്‍ പരിഹരിക്കണം

 തിരു:സംസ്ഥാന പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി നിയമത്തിലെ വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് തിരുവനന്തപുരം കേസരി സ്മാരക ഹാളില്‍ ചേര്‍ന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.തികച്ചും പ്രതികൂലമായ സാഹര്യങ്ങളില്‍ ബുദ്ധിമുട്ടുകളും പ്രാരാബ്ദങ്ങളും വിസമരിച്ചും മാധ്യമ പ്രവര്‍ത്തനം നടത്തി ജീവിത സായാഹ്നത്തിലെത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ മഹാഭൂരിപക്ഷവും ശാരീരിക സാമ്പത്തിക പ്രശ്‌നങ്ങളുടെ നടുവിലാണെന്നും പത്രപ്രവര്‍ത്തക പെന്‍ഷനെ പ്രധാനമായും ആശ്രയിച്ചു കഴിയുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് കൃത്യമായി പെന്‍ ഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
സീനിയര്‍ ജേര്‍ണലിസ്റ്റുകളുടെ സംഘടനയുടെ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.എച്ച്.മുഹമ്മദ് അഷ്‌റഫ്, ജില്ലാ സെക്രട്ടറി എം.ടി.ഉദയകുമാര്‍, ട്രഷറര്‍ കെ.ആര്‍.ഹരിലാല്‍, മുന്‍രക്ഷാധികാരി പി.എ.അലക്‌സാണ്ടര്‍, രവി കുറ്റിക്കാട് എന്നിവരെ നിയമവിരുദ്ധമായി സംഘടനയില്‍ നിന്ന് പുറത്താക്കിയ നേതൃത്വത്തിന്റെ നടപടിയില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു.

No comments:

Post a Comment