Latest News

ഇ.പി. തമ്പാന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം

കരിവെള്ളൂര്‍: കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവും റിട്ട. അധ്യാപകനുമായിരുന്ന ഇ.പി. തമ്പാന്‍ മാസ്റ്ററുടെ പേരില്‍ രൂപീകരിച്ച ഫൗണ്ടേഷന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മെഗാക്വിസിലെ വിജയികള്‍ക്ക് സ്വര്‍ണ്ണമെഡല്‍ വിതരണം ചെയ്തു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍, ടി.ഐ മധുസൂദനന്‍, കെ. നാരായണന്‍, ഇ.പി.കരുണാകരന്‍,സി. ഗോപാലന്‍, ഇ.പി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment