Latest News

ഊര്‍ജ്ജ സംരക്ഷണത്തിന് ബഹുജനപ്രസ്ഥാനങ്ങള്‍ വേണം-സി.കൃഷ്ണന്‍എം.എല്‍.എ

പയ്യന്നൂര്‍: ഊര്‍ജ്ജ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനായി ബൃഹത്തായ ബഹുജന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നുംസി.കൃഷ്ണന്‍ എം.എല്‍.എ അഭിപ്രാപ്പെട്ടു. ഊര്‍ജ്ജ ഉപയോഗം നിത്യജീവിതത്തില്‍ഒഴിച്ചുകൂടാനാകാത്തതാണ്. ഉല്‍പാദിപ്പിക്കുന്നതിനേക്കാള്‍ ലാഭകരമാണ് സംരക്ഷിക്കുന്ന ഓരോ യൂനിറ്റ് ഊര്‍ജ്ജവും എം.എല്‍.എ പറഞ്ഞു.
എനര്‍ജി മാനേജുമെന്റ് സെന്റര്‍, കേരളയുടെ ഊര്‍ജ്ജകിരണ്‍ പദ്ധതിയുടെ ഭാഗമായ ശില്‍ശാല രാമന്തളി കല്ലേറ്റുംകടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.കൃഷ്ണന്‍ എം.എല്‍.എ.
അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം, രാമന്തളി കല്ലേറ്റുംകടവ് യുവജന കലാസമിതി ആന്റ് ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചതായിരുന്നു ശില്‍പശാല. രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് എ.വി ഗോവിന്ദന്‍ അധ്യക്ഷനായിരുന്നു. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പി.സി റോജ, പഞ്ചായത്ത് മെമ്പര്‍ എ.വി. സുനിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഊര്‍ജ്ജ കാര്യശേഷിയും സംരക്ഷണവും എന്ന വിഷയത്തെ മുന്‍നിര്‍ത്തി കെ.എം. അനില്‍കുമാര്‍ ക്ലാസെടുത്തു. നൂറ്റിയമ്പതോളം പേര്‍ പങ്കെടുത്തു. സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് യു. രാജേഷ് സ്വാഗതവും കല്ലേറ്റുംകടവ് യുവജന കലാസമിതി ആന്റ് ഗ്രന്ഥാലയം സെക്രട്ടറി കെ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment