Latest News

കളിയാട്ടം നാളെയും മറ്റന്നാളും

 രാമന്തളി: രാമന്തളി ശ്രീ ഒഴികണ്ടത്തില്‍ ചൂരക്കാട് തറവാട് കളിയാട്ടം നാളെയും മറ്റന്നാളുമായി നടക്കും. തൊണ്ടച്ചന്‍ ദൈവം, കുണ്ടോറചാമുണ്ഡി, വിഷ്ണുമൂര്‍ത്തി മുതലായ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.
പയ്യന്നൂര്‍: കുഞ്ഞിമംഗലം വടക്കുമ്പാട് കൈപ്രത്ത് തറവാട് തായപരദേവത, കേളംകുളങ്ങര ഭഗവതീക്ഷേത്രം കളിയാട്ടം ഫിബ്രവരി മൂന്ന്, നാല് തീയതികളില്‍ നടക്കും.
മൂന്നിന് വെള്ളിയാഴ്ച രാവിലെ തന്ത്രി വലിയകുളം നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗണപതിഹോമം, വൈകുന്നേരം ആറരമണിക്ക് തുടങ്ങല്‍. രാത്രിയില്‍ തായപരദേവത, വിഷ്ണുമൂര്‍ത്തി രക്തചാമുണ്ടേശ്വരി, കേളംകുളങ്ങര ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ തോറ്റങ്ങള്‍. തുടര്‍ന്ന് കന്നിക്കൊരുമകന്‍ , പുലികണ്ഠന്റെ തെയ്യത്തിന്റെ വെളളാട്ടം.
നാലിന് ശനിയാഴ്ച പുലര്‍ച്ചെ കന്നിക്കൊരുമകന്‍, പുലികണ്ടന്‍, ഭൈരവന്‍ തെയ്യങ്ങളുടെ പുറപ്പാട്. രാവിലെ രക്തചാമുണ്ടേശ്വരി, കേളംകുളങ്ങരര ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, തായപരദേവത എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. 

No comments:

Post a Comment