Latest News

കഞ്ചാവുമായി യുവാവ് പിടിയില്‍

പയ്യന്നൂര്‍: കഞ്ചാവ് പൊതികളുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റി ല്‍ സ്റ്റേഡിയം റോഡില്‍ വെച്ച് പടന്നയില്‍ താമസക്കാരനും തളിപ്പറമ്പ് പുഴക്കുളങ്ങര സ്വദേശിയുമായ മുബിനാസ് ഹൗസില്‍ മൊ യ്തീനെ(46) ഇരുപത്തിയഞ്ച്ഗ്രാം കഞ്ചാവുമായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ദിനേശ് , സിവില്‍ എക്‌സൈ സ് ഓപീസര്‍മാരായ വിനോദ്, ര ഘുനാഥ്, ഷാജി, പുരുഷോത്തമ ന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
അതേസമയം അഴീക്കല്‍ ബ സ് സ്റ്റോപ്പിന് സമീപം കഞ്ചാവ് വില്‍പനക്കിടെ സ്ഥലത്തെത്തിയ എക്‌സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് ഇരുളില്‍ ഓടിരക്ഷപ്പെട്ടു.
അഴീക്കലിലെ തൈക്കണ്ടി ഷെ രീഫാ(35)ണ് ഇന്നലെ രാത്രി എട്ട് മണിയോടെ കഞ്ചാവ് വില്‍പനക്കിടെ അധികൃതരെ കണ്ട് ക ഞ്ചാവ് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടത്. സ്ഥലത്തുനിന്ന് അമ്പത് ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം കണ്ടെടുത്തു. ഇയാള്‍ക്കെതിരെ കേസടുത്ത് അന്വേഷണം ഊര്‍ ജ്ജിതമാക്കി.

No comments:

Post a Comment