Latest News

തീവണ്ടിയില്‍ യുവതിയുടെ ഫോട്ടോയെടുത്ത യുവാവിനെ യാത്രക്കാര്‍ പോലീസില്‍ ഏല്‍പിച്ചു

പയ്യന്നൂര്‍: മദ്യലഹരിയില്‍ തീവണ്ടിയില്‍ വെച്ച് യാത്രക്കാരിയുടെ ഫോട്ടോ പകര്‍ത്തിയ യുവാവിനെ യാത്രക്കാര്‍ കൈകാര്യം ചെയ്തശേഷം പോലീസില്‍ ഏല്‍പിച്ചു.
ഇന്നലെ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം. തീവണ്ടിയില്‍ കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍ സ്വദേശിനിയുടെ ഫോട്ടോ പകര്‍ത്തിയതിനെ തുടര്‍ന്ന് യുവതി ബഹളം വെക്കുകയും സഹയാത്രക്കാരും മറ്റും ചേര്‍ന്ന് യുവാവിനെ പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയില്‍ കോഴിക്കോട് എലത്തൂര്‍ സ്വദേശി അബ്ദുള്‍ റസാഖി(41)നെതിരെ പോലീസ് കേസെടുത്തു.

No comments:

Post a Comment