Latest News

ജമാഅത്തെ ഇസ്ലാമികാസര്‍കോട് ജില്ലാ സമ്മേളനം സമാപിച്ചു

തൃക്കരിപ്പൂര്‍: രണ്ടു ദിവസങ്ങളിലായി പടന്നയില്‍ നടന്നുവന്നിരുന്ന ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്ര സിഡണ്ട് സആദത്തുല്ലാഹ് ഹുസൈനി ഉദ്ഘാടനം ചെയ്തു. ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് അധ്യ ക്ഷത വഹിച്ചു. അസിസ്റ്റന്‍ഡ് അമീര്‍ വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍ വിഷയം അവതരിപ്പിച്ചു. വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് സഫിയ അലി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍, എസ.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജി.ഐ.ഒ.സംസ്ഥാന പ്രസിഡണ്ട് പി.റുക്‌സാന എന്നി വര്‍ പ്രസംഗിച്ചു. കെ. എ യൂസഫ് ഉമരി പരലോക ചിന്ത എന്ന വി ഷയത്തിലും മലേഷ്യന്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പ്രൊഫ. ഡോ.ആര്‍.യുസഫ് ഉത്തര സമുദായം എന്ന വിഷയത്തിലും പ്രഭാഷ ണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ. മുഹമ്മദ് ഷാഫി സമാപന പ്രഭാഷണം നടത്തി വിവിധ ഭാരവാഹികള്‍ പ്രമേയങ്ങള്‍ അവത രി പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് ബായാര്‍ സ്വാഗതവും കണ്‍ വീനര്‍ ബഷീര്‍ ശിവപുരം നന്ദിയും പറഞ്ഞു . അയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു
സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സാംസ്‌ക്കാരിക സമ്മേ ളനം പ്രഭാഷകന്‍ എം.എം മുഹ്‌യുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ജി ല്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ സാക്ഷ്യം പ്രദര്‍ശ നത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചരിത്ര പ്രദര്‍ശനം ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നിലും പുസ്തക പ്രദര്‍ശനംഉദിനൂര്‍ സുകുമാരനും ഉദ്ഘാടനം ചെയ്തു വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച് ബാലകൃഷ്ണന്‍, എതിര്‍ദിശ മാസിക എഡിറ്റര്‍ പി. കെ.സുരേഷ്‌കുമാര്‍, പടന്ന മുണ്ട്യ ദേവസ്വം പ്രസി ഡണ്ട് കെ. വി. പത്മനാഭന്‍, വി. കെ. ഹനീഫ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment