Latest News

വയോജനങ്ങള്‍ക്കായി അന്നൂരില്‍ പാര്‍ക്ക്

പയ്യന്നൂര്‍: അന്നൂരില്‍ വയോജനങ്ങള്‍ക്കായി പാര്‍ക്ക് ഒരുങ്ങി. വയോജനങ്ങള്‍ക്ക് വിശ്രമകേന്ദ്രമായി ഉപയോഗിക്കാന്‍ കഴിയും വിധം ഒരുക്കിയ പാര്‍ക്ക് അന്നൂര് ഗ്രാമത്തിലെ എണ്‍പത് വയസ്സ് പിന്നിട്ട പതിനഞ്ച് വയോജനങ്ങള്‍ ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. സദസും വയോജനങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു. ഗ്രാമക്ഷേമസമിതി യൂത്ത് വിങ്ങാണ് പാര്‍ക്ക് ഒരുക്കിയത്.
പി.സി. കുഞ്ഞിരാമപൊതുവാള്‍, കുപ്ലേരി കുഞ്ഞമ്പു പൊതുവാള്‍, പി. കൃഷ്ണ പൊതുവാള്‍, എന്‍.വി. കോരന്‍,കുണ്ടത്തില്‍ നാരായണന്‍, എ.കെ.കുഞ്ഞിരാമപൊതുവാള്‍, കെ.സി. ഗോവിന്ദ പൊതുവാള്‍, ചുണ്ണാമ്പി അമ്പു, സി.വി. നാരായണി അമ്മ , സി.വി. ചിരിയകുഞ്ഞിയമ്മ, കെ.എം. കാര്‍ത്യായനി, സി.പി. ദോവിക്കുട്ടി, കെ. നാരായണന്‍, എ.കെ. സാവിത്രി അമ്മ, കെ.കുഞ്ഞികൃഷ്ണപൊതുവാള്‍ എന്നിവരാണ് രണ്ട് നിലവിളക്കുകളിലെ തിരികള്‍ തെളിയിച്ച് ഉദ്ഘാടനം ചെയ്തത്.
ഇ.കെ. പൊതുവാള്‍ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം. ശശിധരന്‍, ജനറല്‍ കണ്‍വീനര്‍ കെഎം.വിജയന്‍, ജ്യോത്സ്യര്‍ എ.വിമാധവപൊതുവാള്‍, നഗരസഭാ കൗണ്‍സിലര്‍, വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്ലാന്‍തയ്യാറാക്കിയ വി.കെ. സജനീഷിനെ ആദരിച്ചു. വനിതാ ചരടുകുത്തികളി മത്സരം ഗാനമേള എന്നിവ നടന്നു.

No comments:

Post a Comment