Latest News

മഷിപ്പേനയുടെ സാമൂഹ്യബോധം

കോറോം: കോറോം രക്തസാക്ഷി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം ബാലവേദി മലയാളത്തിലെ ആദ്യകാല പത്രാധിപരെ പരിചയപ്പെടുത്തുന്ന മഷിപ്പേനയുടെ സാമൂഹ്യബോധം എന്ന പരിപാടി സംഘടിപ്പിച്ചു. വായനശാലാ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രകാശന്‍ കരിവെള്ളൂര്‍ പ്രഭാഷണം നടത്തി. സുദേവ് സി, വിജയന്‍ പി.വി എന്നിവര്‍ പ്രസംഗിച്ചു. ആദിഷ പി.വി സ്വാഗതവും അനഘ സുരേഷ് നന്ദിയും പറഞ്ഞു. ശരണ്‍ ടിപി അധ്യക്ഷനായിരുന്നു.  

No comments:

Post a Comment