Latest News

വീടുകുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന അമ്മയുടെയും മക്കളുടെയും ആഭരണങ്ങള്‍ കൊള്ളയടിച്ചു

കാഞ്ഞങ്ങാട്: വീടു കുത്തിത്തുറന്ന് മോഷ്ടാക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെയും മക്കളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചു.
ഗള്‍ഫുകാരനായ കീഴൂര്‍ പടിഞ്ഞാറ്റയിലെ നാസറിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.
വീട്ടിനകത്ത് കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന നാസറിന്റെ ഭാര്യ സുമയ്യയുടെയും മക്കളുടെ യും സ്വര്‍ണ്ണാഭരണങ്ങളാണ് ക വര്‍ന്നത്.
വീടിന്റെ അടുക്കളവാതില്‍ കു ത്തിത്തുറന്ന് അകത്തുകടന്ന മോ ഷ്ടാക്കള്‍ സുമയ്യയുടെകഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാ ലയും മക്കളുടെ കഴുത്തിലുണ്ടായിരുന്ന മുക്കാല്‍ പവന്റമാല, ഒരുപവന്റെ പാദസരം, നാസറുടെ സ ഹോദരിയുടെ കുട്ടിയുടെ ഒരുപവന്റെ മാല എന്നിവയാണ് കവ ര്‍ന്നത്.
മാല പൊട്ടിച്ചെടുക്കുന്നതിനിടയില്‍ ഉറക്കമുണര്‍ന്ന സുമയ്യ ബ ഹളംവെച്ചതോടെ മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.
സുമയ്യയും മക്കളും ലൈറ്റിട്ട് നോക്കിയപ്പോള്‍ അടുക്കള ഭാഗത്തുകൂടി രണ്ടുപേര്‍ ഓടിമറയുന്നത്. കണ്ടു. കിടപ്പുമുറിയിലെ മേശയില്‍ വെച്ചിരുന്ന ഒരു മൊബൈ ല്‍ ഫോണും മോഷണം പോയിരുന്നു.
അതേസമയം കീഴൂരിലെ ഒ.എം. ഇബ്രാഹിമിന്റെ വീട്ടിലും മും താസിന്റെ വീട്ടിലും കവര്‍ച്ചാശ്രമം നടന്നു. ഇബ്രാഹിമിന്റെ വീട്ടിലെ അലമാരയില്‍ നിന്നും സാധനങ്ങ ളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. കമ്പ്യൂട്ടറും മ റ്റും ഉണ്ടായിരുന്നുവെങ്കിലും കവ ര്‍ച്ച ചെയ്യപ്പെട്ടില്ല.
മുംതാസിന്റെ വീട്ടില്‍ നിന്നും ഒരു വാച്ച് മോഷണം പോയി വിവരമറിഞ്ഞ് ബേക്കല്‍ എസ്.ഐ. വി പിന്റെ നേതൃത്വത്തിലുള്ള പോലീ സ് സംഘവും ഡോഗ് സ്‌ക്വാഡും നാസറിന്റെ വീട്ടിലെത്തി പരിശോധന നടത്തി. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ഒരു ചെരുപ്പ് വീട്ടുമുറ്റത്ത് കണ്ടെത്തി. ഇവര്‍ മദ്യപിച്ച കുപ്പിയും ഗ്ലാസും ഉപേക്ഷിച്ച നിലയിലായിരുന്നു.
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ നാസര്‍ കഴിഞ്ഞദിവസമാണ് തിരിച്ചുപോയത്. വിശദമായ പരിശോധനക്ക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തും.

No comments:

Post a Comment