Latest News

പയ്യന്നൂരില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു ഇരകള്‍ ഏറെയും കൗമാരക്കാര്‍

പയ്യന്നൂര്‍: കഞ്ചാവിന്റെയും മറ്റ് ലഹരി വില്‍പനക്കാരുടെയും ഇടത്താവളമായി പയ്യന്നൂര്‍ മാറിക്കൊണ്ടിരിക്കുന്നു. കൗമാരക്കരാണ് ഇവരുടെ ഇരകളായി മാറുന്നത് വിവിധ പ്രദേശങ്ങളില്‍ നി ന്നായി എത്തുന്ന കഞ്ചാവ് വില്‍ പനക്കാര്‍ ടൗണില്‍ അവരുടെ ഇടത്താവളങ്ങള്‍ കണ്ടെത്തിയതോ ടെ ഇത്തരക്കാരെ തേടി ഗ്രാമങ്ങളില്‍ നിന്നുപോലും കൗമാരക്കാരുള്‍പ്പെടെയുള്ളവര്‍ ടൗണില്‍ എത്തിത്തുടങ്ങി. നഗരം കയ്യടക്കിയ കഞ്ചാവ്-ലഹരി മാഫിയകളുടെ ഇരകളാകുന്നത് ഏറെയും കൗമാരക്കാരാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ീവണ്ടിമാര്‍ഗ്ഗവും ബൈ ക്കുകളിലുമായി എത്തുന്ന ക ഞ്ചാവ് വില്‍പനക്കാര്‍ ടൗണിലെ വിവിധ കേന്ദ്രങ്ങളില്‍ നിലയുറപ്പിക്കുകയും ഇത്തരക്കാര്‍ക്ക് 'ക രിയര്‍'മാരായി ബൈക്കുകളില്‍ ചെത്തി നടക്കുന്ന യുവാക്കളെ യും ലഭിച്ചതോടെ എക്‌സൈസ് -പോലീസ് വിഭാഗങ്ങളുടെ ക ണ്ണുവെട്ടിച്ച് കഞ്ചാവ് എത്തിക്കുന്നതി നും വില്‍പന നടത്തുന്നതിനും കഞ്ചാവ് മാഫിയകള്‍ക്ക് ഏറെ സൗകര്യമായി മാറി. പുതിയ ബസ് സ്റ്റാന്റ് റോഡി ല്‍ കുട്ടികളുടെ പാര്‍ക്ക്, സെന്‍ട്ര ല്‍ ബസാറിലെ കെട്ടിടം,വില്ലേജ് ഓഫീസ്‌റോഡിലെ ആളൊഴി ഞ്ഞകെട്ടിടം,റെയില്‍വെ സ്റ്റേഷന്‍ പരിസരം എന്നിവ ഇത്തരക്കാരു ടെ ഇടത്താവളമായി മാറിയിട്ടുണ്ട്.
അധികൃതരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതു കാരണം കഞ്ചാവ് ലോബികളെ പിടികൂടുന്നതിന് പോലീസിന് തടസ്സമാകുന്നുണ്ട്.

No comments:

Post a Comment