Latest News

ആശുപത്രിയില്‍ കഴിയുന്ന അജ്ഞാതന്‍ മരണപ്പെട്ടു

പരിയാരം: പറശ്ശിനിക്കടവില്‍ റോഡരുകില്‍ ഒരാഴ്ച മുമ്പ് അബോധാവസ്ഥയില്‍ കാണപ്പെട്ട അജ്ഞാതന്‍ ചികിത്സക്കിടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരമണിയോടെ മരണപ്പെട്ടു. ഏകദേശം മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന യുവാവാണ് മരണപ്പെട്ടത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തളിപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങി.

No comments:

Post a Comment