Latest News

ഗിരീഷ് പുത്തഞ്ചേരി സ്മൃതി സംഗമം നാളെ

 പയ്യന്നൂര്‍: കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഏഴാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി മാതമംഗലം രാഗലയം കലാക്ഷേത്രം സ്മൃതി സംഗമം സംഘടിപ്പിക്കുന്നു .
നാളെ രാവിലെ പതിനൊന്ന് മണിക്ക് എരമം -കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ സത്യഭാമ ഉല്‍ഘാടനം ചെയ്യും. ഗിരീഷ് പുത്തഞ്ചേരി അവാര്‍ഡ് ജേതാവ് രാമകൃഷ്ണന്‍ കണ്ണോം പുത്തഞ്ചേരി സ്മൃതി ഭാഷണം നടത്തും.കലാക്ഷേത്രം ഡയരക്ടര്‍ രമേശന്‍ പെരിന്തട്ട അദ്ധ്യക്ഷത വഹിക്കും. പുത്തഞ്ചേരി ഗാനങ്ങ ളുടെ ആലാപനവും ഉണ്ടാകും

No comments:

Post a Comment