Latest News

കൃഷ്ണദാസ് ജാമ്യം നേടിയത് കോടതിയെതെറ്റിദ്ധരിപ്പിച്ചെന്ന് പരാതി

 പാലക്കാട്: നെഹ്‌റു കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് മു ന്‍കൂര്‍ ജാമ്യം നേടിയത് കോട തി യെ തെറ്റിദ്ധരിപ്പിച്ചെന്ന് ജിഷ് ണുവിന്റെ ബന്ധുക്കള്‍. പി.കൃ ഷ്ണദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പൊലീസ് കേ സെടുത്തിരുന്നു. എന്നാല്‍ അറ സ്റ്റിലാകുന്നതിന് മുമ്പ്അഞ്ചു ദിവസത്തേക്ക് അദ്ദേഹം കോ ടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി.
ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ പല രും വിളിച്ച യോഗത്തില്‍ കോള ജിനെ പ്രതിനിധീകരിച്ച് പങ്കെടു ക്കേണ്ടതുണ്ടെന്നും വിദ്യാര്‍ ഥിക ളുടെ ഭാവി തീരുമാനിക്കുന്ന ചര്‍ ച്ചയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടി യത് എന്നാണ് ആരോപണം. പതിനാറാം തീയതിയാണ് ജാമ്യാ പേക്ഷ പരിഗണിച്ചതും ജാമ്യം നല്‍കിയതും. എന്നാല്‍, പതിനഞ്ചാം തീയതി തന്നെ കലക ്ടറുടെ അധ്യക്ഷതയില്‍ യോഗം നടക്കുകയും വെള്ളിയാഴ്ച ക്ലാ സുകള്‍ തുടങ്ങാന്‍ തീരുമാന മാവുകയും ചെയ്തിരുന്നു. കോള ജിന്റെ കാര്യങ്ങള്‍ നോക്കി നട ത്താന്‍ കൃഷ്ണദാസിന്റെ അ നുജന്‍ കൃഷ്ണകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.
ഇല്ലാത്ത യോഗത്തില്‍ പങ്കെടു ക്കണമെന്ന ആവശ്യമുന്നയി ച്ചാ ണ് ജാമ്യം നേടിയതെന്നും ഇത് സര്‍ക്കാറിന്റെ അഭിഭാഷകന്‍ എ തിര്‍ത്തില്ലെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

No comments:

Post a Comment