Latest News

അനുശോചിച്ചു

തൃക്കരിപ്പൂര്‍: മുസ്‌ലീംലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രി യുമായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തില്‍ തൃക്കരിപ്പൂരില്‍ സര്‍വകക്ഷി മൗനജാഥയും അനുശോചന യോഗവും നടന്നു. ബസ് സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ എം അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രന്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എ ജി സി ബഷീര്‍, ജനതാദള്‍(യു)സംസ്ഥാന വൈസ് പ്രസിഡന്റ് പി കോരന്‍ മാസ്റ്റര്‍, സി പിഎം ലോക്കല്‍ സെക്രട്ടറി എം രാമചന്ദ്രന്‍, ബി ജെ പി ജില്ലാ സെക്രട്ടറി ടി കുഞ്ഞിരാമന്‍, ആര്‍ എസ് പി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കരീം ചന്തേര, കെ പി സി സി അംഗം കരിമ്പില്‍ കൃഷ്!ണന്‍, എം ഗംഗാധരന്‍, വി കെ രവീന്ദ്രന്‍, കെ വി ലക്ഷ്മണന്‍, കെ ഭാ സ്‌കരന്‍ മാസ്റ്റര്‍, വി വി കൃഷ്ണന്‍, വി ടി ഷാഹുല്‍ ഹമീദ്, സത്താര്‍ വടക്കുമ്പാട്, സി ബാലന്‍, കെ വി പി സാബിര്‍ എന്നിവര്‍ പ്രസംഗിച്ചു.
പയ്യന്നൂര്‍: മുന്‍കേന്ദ്രമന്ത്രിയും എം.പിയും മുസ്ലിംലീഗിന്റെ ദേശീയ അധ്യക്ഷനുമായിരുന്ന ഇ. അഹമ്മദ് സാഹിബിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍നാഷണല്‍ ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇഖ്ബാല്‍ പോപ്പുലറും പയ്യന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഫാറൂഖ് എംടി.പിയും അനുശോചിച്ചു.
ഇബ്രാഹിം സുലൈമാന്‍ സേട്ടിന് ശേഷം ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ദേശീയതലത്തില്‍ പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന നേതാവിനെയാണ് ഇ .അഹമ്മദ് സാഹിബിന്റെ വിയോഗത്തോടെ നഷ്ടമായതെന്നും ഇഖ്ബാല്‍ പറഞ്ഞു.
പയ്യന്നൂര്‍: മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തിലും ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഭരണസമിതി അംഗവും മുന്‍ ജോ. സെക്രട്ടറിയുമായിരുന്ന കുന്നുമ്മല്‍ മോഹനന്റെ നിര്യാണത്തിലും ചേമ്പര്‍ യോഗം അനുശോചിച്ചു. ചേമ്പര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് കെ.യു വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. വി. നന്ദകുമാര്‍, എം.പി തിലകന്‍, എം.കെ. ബഷീര്‍, ടി.പി. സെയ്ദ്, വി.പി. സുമിത്രന്‍, വി.പി. സതീശന്‍, എ.വി ശ്രീധരന്‍, സായ്കിഷോര്‍, എം.കെ. തയ്യില്‍, വി.വി. ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment