Latest News

മര്‍ദ്ദനമേറ്റ് ആശുപത്രിയിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസെത്തിയില്ലെന്ന്

 പയ്യന്നൂര്‍: മര്‍ദ്ദനമേറ്റ് ആശുപത്രിയിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൊഴിയെടുക്കാന്‍ പോലീസെത്തിയില്ലെന്ന് പരാതി.
ഇക്കഴിഞ്ഞ എട്ടിന് പരവന്തട്ട ഉദയപുരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അഞ്ചുവീട്ടില്‍ വാസുവിനെ വീട്ടില്‍ നിന്ന് വിളിച്ചറിക്കി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടിലെത്തിയ മൂന്നംഗസംഘമാണ് വാസുവിനെ മര്‍ദ്ദിച്ചവശനാക്കിയതത്രെ.
മര്‍ദ്ദനത്തില്‍ പരുക്കേറ്റ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാസുവിന്റെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെയും പോലീസ് എത്തിയില്ലെന്ന് പറയുന്നു. താലൂക്ക് ശുപത്രി അധികൃതര്‍ പോലീസില്‍ വിവരം നല്‍കിയിട്ടും മൊഴിയെടുക്കാന്‍ പോലീസെത്താത്ത സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനുള്ള ശ്രമത്തിലാണ് ഇയാള്‍.
ഇതിനുമുമ്പും ഇത്തരത്തി ല്‍ വാസുവിനും ഭാര്യ സുമതി ക്കും മര്‍ദ്ദനമേറ്റിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിയേണ്ടി വന്നിരുന്നു. മുന്‍ വിരോധമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് സൂചന.

No comments:

Post a Comment