Latest News

ഊര്‍ജ്ജകിരണ്‍: ശില്‍പശാല ഞായറാഴ്ച

പയ്യന്നൂര്‍:അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ രാമന്തളി കല്ലേറ്റുംകടവില്‍ വെച്ച് ഊര്‍ജ്ജകിരണ്‍-ഊര്‍ജ്ജ സംരക്ഷണ ശില്‍പശാല സംഘടിപ്പിക്കുന്നു.
പന്ത്രണ്ടിന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പരിപാടി എനര്‍ജി മാനേജുമെന്റ്‌സെന്റരിന്റെ ഊര്‍ജ്ജ സംരക്ഷ ബോധവല്‍കരണ പരിപാടിയാണ് ഊര്‍ജ്ജകിരണ്‍. സി.കൃഷ്ണന്‍ എം.എല്‍.എ ശില്‍പശാല ഉദ്ഘാടനം ചെയ്യും. രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. കെ.എസ്.ഇ.ബി. പയ്യന്നൂര്‍ അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പി.സി. റോജ, പഞ്ചായത്ത് മെമ്പര്‍ എ.വി. സുനിത എന്നിവര്‍ ആശംസകള്‍ നേരും. ഊര്‍ജ്ജ സംരക്ഷണവും കാര്യശേഷിയും എന്ന വിഷയത്തില്‍ കെ.എം. അനില്‍കുമാര്‍ ക്ലാസെടുക്കും. യു.രാജേഷ്, സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ കെ. ചന്ദ്രന്‍ നന്ദി പറയും. 

No comments:

Post a Comment