Latest News

ഉണരുവിന്‍! ഉണരുവിന്‍!

കെ.ജി.സുധാകരന്‍


സമ്പത്ത് ഉല്‍പ്പാദിപ്പിക്കുന്ന തൊഴിലാളികള്‍ ക്രൂരമായ ചൂഷണത്തിന് ഇരകളാകുന്നു. ഇന്നത്തെ സാമൂഹ്യ അന്തരീക്ഷത്തില്‍ സ്ഥിരം പണിയും മെച്ചപ്പെട്ട ജീവിതവും വെറും സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. വിദ്യാഭ്യാസവും ആരോഗ്യവും സമ്പന്നരുടെ പട്ടികയില്‍ മാത്രം ലോകമാകെ സാമ്പത്തിക അസമത്വം ഭയാനകമായി  ഉയരുന്നു. അതിജീവനത്തിനായി എല്ലാ രാജ്യങ്ങളിലും തൊഴിലാളികള്‍ പോരാട്ടം തുടരുകയാണ്. അടുത്ത കാലത്ത് ഉയര്‍ന്നുവന്ന തൊഴില്‍ സമരങ്ങളെക്കുറിച്ച് ഒരു അന്വേഷണം.
1.തായ്‌വാനിലെ റെയില്‍വേ തൊഴിലാളികള്‍ തായ്‌വാനില്‍ തൊഴിലാളി വിരുദ്ധനടപടികള്‍ തുടരുകയാണ്. റെയില്‍വേയില്‍ ഒഴിവുകള്‍ നികത്തുന്നില്ല. വേതന പരിഷ്‌ക്കരണം അനന്തമായി നീളുന്നു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാന്‍ തായ്‌വാന്‍ റെയില്‍വേ അഡ്മിനിസ്‌ട്രേഷന്‍ തയ്യാറല്ല. പ്രശ്‌നപരിഹാരത്തിനായി തൊഴിലാളികള്‍ തായ്‌വാന്‍ റെയില്‍വേ യൂണിയന്‍ നേതൃത്വത്തില്‍ പണിമുടക്കുകയാണ്. റെയില്‍വേ കണ്ടക്ടര്‍മാരും സ്റ്റേഷന്‍ ജീവനക്കാരും സിഗ്നല്‍ വിഭാഗം ജീവനക്കാരും പണിമുടക്കി. തീവണ്ടികളുടെ എണ്ണവും യാത്രക്കാരുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ തൊഴിലാളികളുടെ എണ്ണം കുറയുകയാണ്. യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നതിലുപരിയായി സുരക്ഷിതത്വത്തിനും ഈ നടപടികള്‍ ഭീഷണിയാണ്. പ്രശ്‌നപരിഹാരത്തിന് അധികാരികള്‍ തയ്യാറാകുന്നില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് യൂണിയന്‍ വ്യക്തമാക്കി.
2.ശ്രീലങ്കയിലെ ടെലികോം രംഗത്തെ കരാര്‍ തൊഴിലാളികള്‍
 ശ്രീലങ്കാ ടെലികോമിലെ കരാര്‍ തൊഴിലാളികളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പണിമുടക്ക് ആരംഭിച്ചു. ടെലികോം രംഗത്ത് 2100 കരാര്‍  തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ഡിസംബര്‍ ഇരുപത്തിയാറിന് നടന്ന പണിമുടക്കിന് മറ്റ് ജീവനക്കാരും പിന്‍തുണ നല്‍കി. ദിവസക്കൂലിക്കാരെ സര്‍വ്വീസില്‍  സ്ഥിരപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ അധികാരികള്‍ തയ്യാറല്ല. ഒരു വര്‍ഷം പരമാവധി ഇരുന്നൂറ് പേരെ മാത്രമേ സ്ഥിരപ്പെടുത്താന്‍ സാധിക്കൂ എന്നതാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഇന്ന് നിലവിലുള്ള കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ പത്തിലധികം വര്‍ഷം വേണ്ടി വരും. മുഴുവന്‍ തൊഴിലാളികളെയും
 സ്ഥിരപ്പെടുത്തുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. നവലിബറല്‍ നയങ്ങള്‍ തുടരുമ്പോള്‍ സ്ഥിരം ജീവനക്കാര്‍ കുറയുകയും കരാര്‍  തൊഴിലാളികള്‍ പെരുകുകയും ചെയ്യുന്നു.
3. സ്വകാര്യവല്‍ക്കരണത്തിനെതിരെ ശ്രീലങ്കയിലെ തുറമുഖ തൊഴിലാളികള്‍
 നവലിബറല്‍ നയങ്ങള്‍ തുടരുമ്പോള്‍ പൊതുമേഖലക്ക് സ്ഥാനമില്ല. എല്ലാം സ്വകാര്യമേഖലക്ക് കൈമാറും ശ്രീലങ്കയിലെ തുറമുഖങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നടപടികള്‍ തുടരുകയാണ്. ശ്രീലങ്കയിലെ ഒമായമിീേമേ, ഠൃശാൗാമഹലല തുറമുഖങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ പ്രഖ്യാപിച്ച ഉടനെ തൊഴിലാളികള്‍ ശക്തമായി പ്രതിഷേധിച്ചു. പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ലാത്തിച്ചാര്‍ജ്ജും ടിയര്‍ഗ്യാസും പാടെ അവഗണിച്ച് തൊഴിലാളികള്‍ സമരരംഗത്ത് ഉറച്ചുനിന്നത് ആവേശകരമായി. ഒമായമിീേമേ തുറമുഖം ഒരു ചൈനീസ് ബിസിനസ്‌കാരനും ഠൃശാൗാമഹലല ഇന്ത്യന്‍ കമ്പനിക്ക് കൈമാറാനാണ് തീരുമാനം. രാജ്യത്തിന്റെ സമ്പത്ത് സ്വകാര്യവ്യക്തികള്‍ക്ക്
 ചോര്‍ത്തിക്കൊടുക്കുന്ന രാജ്യദ്രോഹ നടപടിക്കെതിരെയാണ് പണിമുടക്ക്. സ്വകാര്യവല്‍ക്കരണത്തിനെതിരെ വിശാലമായ ഐക്യം വളര്‍ത്തി അതിശക്തമായ പോരാട്ടം ശ്രീലങ്കയില്‍ ഉയര്‍ന്നു വരികയാണ്.
4.പാപ്പാ ന്യൂഗിനിയ സര്‍വ്വകലാശാല അധ്യാപകര്‍
 യൂണിവേഴ്‌സിറ്റി ഓഫ് പാപ്പാ ന്യൂഗിനിയയിലെ അധ്യാപകര്‍ തങ്ങള്‍ അനുവദിച്ച വേതനവര്‍ദ്ധന ലഭിക്കാത്തതിനെ തുടര്‍ന്ന് ജനുവരി മുപ്പത്തിയൊന്നിന് പണിമുടക്കി. 2014 മുതല്‍ ഏഴര ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചത്. വേതന വര്‍ദ്ധന 2014, 2015, 2016 വര്‍ഷങ്ങളിലായി നടപ്പിലാക്കുമെന്നായിരുന്നു കരാര്‍. അതനുസരിച്ച് 2014ല്‍ രണ്ടര ശതമാനം വര്‍ദ്ധന അനുവദിച്ചു. 2015-16 വര്‍ഷങ്ങളിലെ വര്‍ദ്ധന നല്‍കിയില്ല. എല്ലാ മേഖലകളിലും തൊഴിലാളികളും  ജീവനക്കാരും അസ്വസ്ഥരാണ്. തൊഴില്‍ നിയമങ്ങളും കരാറുകളും സര്‍ക്കാര്‍ തന്നെ ലംഘിക്കുകയാണ്. സമരം മറ്റു വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും  വിദ്യാഭ്യാസരംഗം സ്തംഭിപ്പിക്കുവാനും അധ്യാപകര്‍ തയ്യാറെടുക്കുകയാണ്.
5.പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ വിദ്യാഭ്യാസം മനുഷ്യന്റെ അവകാശമാണ്. എന്നാല്‍ നവലിബറല്‍ നയങ്ങള്‍ തുടരുമ്പോള്‍ പൊതുവിദ്യാഭ്യാസം അപ്രത്യക്ഷമാവുകയാണ്. സമ്പന്നരുടെ മക്കള്‍ മാത്രം പഠിച്ചാല്‍ മതി എന്നാണ് വര്‍ത്തമാനകാല സൂചനകള്‍. സ്‌പെയിനില്‍ പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ ദേശവ്യാപക പൊതുപണിമുടക്കിന് തൊഴിലാളികള്‍ തയ്യാറെടുക്കുകയാണ്. തൊഴിലാളി സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എല്ലാവരും ചേര്‍ന്ന് മാര്‍ച്ച് ഒമ്പതിന് പൊതുപണിമുടക്കിന് ആഹ്വാനം നല്‍കി കഴിഞ്ഞു. രാജ്യവ്യാപകമായി പണിമുടക്കിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി തുടരുകയാണ്. പൊതുവിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഓരോ വര്‍ഷവും കുറച്ചുകൊണ്ടുവരികയാണ്. പൊതുവിദ്യാലയങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാനും സര്‍ക്കാര്‍ ശ്രമിക്കുന്നു.

No comments:

Post a Comment