Latest News

മാര്‍ച്ചും ധര്‍ണ്ണയും തിങ്കളാഴ്ച

തൃക്കരിപ്പൂര്‍:നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ മൂവായിരം രൂപ അനുവദിക്കുക, ക്ഷേമനിധി ഓഫീസിന് സ്വന്തം കെട്ടിടം പണിയുക, ഭവന വായ്പയും പണിയായുധ വായ്പയും ഉടന്‍ പുനരാരംഭിക്കുക,സെസ്സ് പിരിവ് ത്വരിതപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനുവേണ്ടിയും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ കെട്ടിട നിര്‍മ്മാണ മസ്ദൂര്‍സഭ എച്ച്എംഎസിന്റെ ആഭിമുഖ്യത്തില്‍ പതിമൂന്നിന് തിങ്കലാഴ്ച രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസിനുമുമ്പിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
മാര്‍ച്ച് എച്ച്എം.എസ് ദേശീയ നിര്‍വ്വാഹകമിതി അംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് കെ. അമ്പാടി അദ്യക്ഷനായിരിക്കും.ജില്ലാ പ്രസിഡണ്ട് എം. കുഞ്ഞമ്പാടി മുഖ്യപ്രഭാഷണം നടത്തും. പി.വി. തമ്പാന്‍ , കെ. രവീന്ദ്രന്‍, സി. പ്രസന്നന്‍, കെ. നാരായണന്‍, സി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, പി.വി. ബാലന്‍, വി.വി അമ്പാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. വിവി വിജയന്‍ സ്വാഗതവും കെ. ചന്ദ്രന്‍ നന്ദിയും പറയും.
മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുന്നതിനായി ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. കെ.അമ്പാടി അധ്യക്ഷത വഹിച്ചു. എം. കുഞ്ഞമ്പാടി, പി.വി.തമ്പാന്‍, കെ. രവീന്ദ്രന്‍, കെ. നാരായണന്‍, സി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, ടി. അജിത, പി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. വി.വി വിജയന്‍ സ്വാഗതവും കെ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂര്‍ ഡിവിഷന്‍ കമ്മിറ്റി യോഗത്തില്‍ വി.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.വി തമ്പാന്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ. ചന്ദ്രന്‍, കെ.വി. കരുണാകരന്‍, കെ.വി. സിന്ധു, വിത്തന്‍ കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.രവീന്ദ്രന്‍ സ്വാഗതവും രാജീവന്‍പി. നന്ദിയും പറഞ്ഞു.

No comments:

Post a Comment