Latest News

യോഗി സര്‍വ്വീസ് സൊസൈറ്റി വാര്‍ഷിക ജനറല്‍ബോഡി


 പയ്യന്നൂര്‍: കേരള യോഗി സര്‍വ്വീസ് സൊസൈറ്റി വാര്‍ഷിക ജനറല്‍ ബോഡിയോഗം അന്നൂര്‍ വണ്ണാടി മഠത്തില്‍ വെച്ച് ചേര്‍ന്നു. സം സ്ഥാന പ്രസിഡണ്ട് പി.പി. ബാലചന്ദ്രന്‍ഗുരുക്കള്‍ ഉല്ഘാടനം ചെയ്തു. കെ.എം. രമേശന്‍ അധ്യക്ഷത വഹിച്ചു. എം.ബി.സി.എഫ് കണ്ണൂര്‍ജില്ല പ്രസിഡണ്ട് അഡ്വ. പയ്യന്നൂര്‍ ഷാജി മുഖ്യപ്രഭാഷണം നടത്തി. എന്‍. പവിത്രന്‍, സി. മധുസൂദനന്‍, കെ.എം. നാരായണന്‍, പി.വി. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ.എം. രമേശന്‍ (പ്രസിഡണ്ട്),സി. മധുസൂദനന്‍(സെക്രട്ടറി), വി.എം. വേണുഗോപാല്‍( വൈസ് പ്രസിഡണ്ട്), പി.വി രാജേന്ദ്രന്‍ (ജോ. സെക്രട്ടറി), വി.എം. വിജയന്‍(ട്രഷറ ര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment