Latest News

ഇ.അഹമ്മദ് എം.പി അന്തരിച്ചു

ജില്ലയില്‍ ഹര്‍ത്താല്‍ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശ കാര്യ-റെയില്‍വെ സഹമന്ത്രിയു മായിരുന്ന ഇ.അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ഇന്നലെ രാവിലെ രാഷ്ട്രപതി യു ടെ നയപ്രഖ്യാപന പ്ര സംഗത്തി നിടയില്‍ പാര്‍ലമെന്റില്‍ കു ഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡ ല്‍ഹി രാം മനോഹര്‍ ലോഹ്യ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ 2.20ഓടെ മരണം സംഭവിക്കുകയായിരുന്നു.മുസ്ലിം ലീഗിന്റെ മുഖപത്ര മാ യ ചന്ദ്രികയുടെ സബ് എഡിറ്റര്‍ സ്ഥാനത്തു നിന്ന് തുടങ്ങി പാര്‍ട്ടി യുടെ ദേശീയ അധ്യക്ഷ പദവി യിലെത്തിയ വ്യക്തിയാണ് ഇ. അ ഹമ്മദ്. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെയും ജി.എം ബനാത്ത് വാലയുടെയും പിന്‍ഗാമിയാ യാ ണ് അഹമ്മദ് പാര്‍ട്ടി ഏല്‍പിച്ച ഡല്‍ഹി ദൗത്യം ഏറ്റെടുത്തത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങള്‍ക്കും ഇബ്രാഹിം സുലൈ മാന്‍ സേട്ടിനും ശേഷം കേരള ത്തില്‍ നിന്ന് ലീഗ് ദേശീയ അധ്യ ക്ഷനാകുന്ന മൂന്നാമനാണ് അഹ മ്മദ്.
മരണ സമയത്ത് മക്കളായ ന സീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ.ബാ ബുഷെര്‍ഷാദ് എന്നിവര്‍ സമീപ ത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യ മപ്രവര്‍ത്ത കരെ അറിയിച്ചത്. പന്ത്രണ്ട് മണി ക്കൂറോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നില നി ര്‍ത്തിയ അഹമ്മ ദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷമാ ണ് മരണം സ്ഥിരീകരിച്ചത്.
ഇന്ന് രാവിലെ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ തീന്‍മൂര്‍ത്തി മാര്‍ ഗില്‍ പൊതു ദര്‍ശനത്തിന് വെ ച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി യും മറ്റ് മന്ത്രിമാരും സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, എ.കെ. ആന്റണി, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍,കേരളത്തില്‍നി ന്നു ള്ള എം.പിമാരും മറ്റു നേതാക്ക ളും അദ്ദേഹത്തിന് ആദരാജ്ഞലികളര്‍പ്പിച്ചു.
ഉച്ചയോടെ വിമാനമാര്‍ഗ്ഗം കോഴിക്കോട്ടെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് വെ ച്ചശേഷംസ്വദേശമായ കണ്ണൂ രിലേക്ക് കൊണ്ടു വരും.
നാളെ ഉച്ചക്ക് കണ്ണൂര്‍സിറ്റി ജുമാമസ്ജിദിലാണ് ഖബറടക്കം നടക്കുക.
ബജറ്റ് സമ്മേളനത്തില്‍ പ ങ്കെടുക്കാന്‍ ഇന്നലെ രാവിലെ 11.05ന് പ്രൈവറ്റ് സെക്രട്ടറി ശഫീ ഖിനൊപ്പം പാര്‍ലമെന്റിലത്തെി യ അദ്ദേഹം സെന്‍ട്രല്‍ ഹാളില്‍ പ്രവേശിക്കുമ്പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസംഗം തുട ങ്ങിയിരുന്നു. തുടര്‍ന്ന് പിന്‍നിര യിലിരുന്ന് നയപ്രഖ്യാപന പ്രസം ഗം കേട്ടുകൊണ്ടിരിക്കുന്നതിനി ടയിലാണ് ഹൃദയാഘാതമുണ്ടാ യി കുഴഞ്ഞുവീണത്. രാഷ്ട്രപതി യുടെ പ്രസംഗം തടസ്സമില്ലാതെ തുടരുന്നതിനിടയില്‍തന്നെ ലോ ക്‌സഭ' സുരക്ഷാജീവനക്കാര്‍ അബോധാവസ്ഥയിലായ അഹ മ്മദിനെ സ്‌ട്രെച്ചറില്‍ പാര്‍ലമെ ന്‍ റ് മന്ദിരത്തിന് പുറത്തെ ആം ബുലന്‍സില്‍ രാം മനോഹര്‍ ലോ ഹ്യ ആശുപത്രിയിലെത്തി ക്കുക യായിരുന്നു.
വിവരമറിഞ്ഞ് കോണ്‍ഗ്രസ് ഉ പാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വി ദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍, മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി, മുന്‍ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എ.പി. അബ്ദുല്‍ വഹാ ബ്, എം.കെ. രാഘവന്‍, ആന്‍േറാ ആന്റണി, എന്‍.കെ. പ്രേമചന്ദ്ര ന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. ബിജു എന്നിവരും ആശുപത്രി യില്‍ കുതിച്ചത്തെി. പ്രധാനമ ന്ത്രിയുടെ ഓഫിസിന്റെ ചുമതല യുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സി ങ്ങ് ആശുപത്രിയിലത്തെിയ ശേ ഷമാണ് ട്രോമാ ഐ.സി.യു വി ലേക്ക് മാറ്റിയത്.
1938 ഏപ്രില്‍ ഇരുപത്തിയൊമ്പതിന് ജനിച്ച ഇ.അഹമ്മദ് ത ലശ്ശേരി ബ്രണ്ണന്‍ കേളജ്, തിരുവ നന്തപുരം നിയമ കോളജ് എന്നി വിടങ്ങളില്‍നിന്നാണ് വിദ്യാഭ്യാ സം നേടിയത്. വിദ്യാര്‍ഥി പ്ര സ്ഥാനത്തിലൂടെ സജീവ രാഷ്ട്രീ യത്തിലത്തെിയ അഹമ്മദ് 1967, 1977, 1980, 1982 , 1987 വര്‍ഷ ങ്ങ ളില്‍ കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.82-87 കാലത്ത് സംസ്ഥാന വ്യവസായ മന്ത്രിയായിരുന്നു. 1991, 1996, 1998, 1999, 2004, 2009,2014 വര്‍ഷങ്ങളില്‍ ലോക്‌സഭ'യിലേക്ക് തെര ഞ്ഞെ ടുക്കപ്പെട്ട അദ്ദേഹം രണ്ട് യു.പി. എ സര്‍ക്കാറുകളിലും വിദേശ കാര്യ വകുപ്പിന്റെ ചുമതലയു ള്ള സഹമന്ത്രിസ്ഥാനവും റെയി ല്‍വെ സഹമന്ത്രി സ്ഥാനവും വ ഹിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ യു. എന്‍ ജനറല്‍ അസംബ്‌ളിയില്‍ ഉള്‍പ്പെടെ രാഷ്ട്രത്തെ പ്രതിനി ധീ കരിച്ച് സംസാരിക്കാനും പലവി ധ നയതന്ത്ര വിഷയങ്ങളില്‍ സ ജീവമായി ഇടപെടാനും അദ്ദേ ഹത്തിനായി.
മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ് അച്ചുതാനന്ദന്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.പി.സി. സി പ്രസിഡണ്ട് വി.എം. സുധാരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി.ജോണ്‍, ജോണി നല്ലൂര്‍, കുമ്മനം രാജശേഖരന്‍, തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
നിര്യാണത്തില്‍ അനുശോചിച്ച് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

No comments:

Post a Comment