Latest News

യുവതിയെ കൊലപ്പെടുത്തി കിണറില്‍ തള്ളിയ കേസ്: യുവാവ് അറസ്റ്റില്‍

ഇരിട്ടി: കര്‍ണ്ണാടക സ്വദേശിയായ യുവതിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
കര്‍ണ്ണാടക തുംഗ്ലൂര്‍ സ്വദേ ശി മഞ്ജുനാഥി(24)നെയാണ് ഇരിട്ടി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ പേരാവൂര്‍ സി.ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് ഇരിട്ടി പഴയപാലത്തിന് സമീപത്തെകിണറില്‍ കര്‍ണ്ണാടക സ്വദേശികളായ ബാബു-തങ്കമ്മ ദമ്പതികളുടെ മകള്‍ ശോഭ(30)യുടെ മൃതദേഹം അഴുകിയ നിലയില്‍ കാണപ്പെട്ടത്.
ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. മഞ്ജുനാഥിന്റെ ഭാര്യാസഹോദരിയുടെ മകളായ ശോഭയെ മഞ്ജുനാഥ് പലതവണ അവിഹിതത്തിന് പ്രേരിപ്പിച്ചിരുന്നു വെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ കിണറില്‍ തള്ളുകയായിരുന്നു. കൊല നടത്തിയശേഷം പ്രതി കോഴിക്കോട്ടേക്ക് മുങ്ങിയെങ്കിലും പോലീസിന്റെ ഊര്‍ജ്ജിത അന്വേഷണത്തിനിടയിലാണ് പിടിയിലായത്. ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

No comments:

Post a Comment