Latest News

ഓട്ടോ തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദ്ദിച്ചു

 പയ്യന്നൂര്‍: ക്ഷേത്രത്തില്‍ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ഓട്ടോ റിക്ഷ ഡ്രൈവറെ ഓട്ടോ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മമ്പലം ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ വി.ടി.കലേഷി(33)നെയാണ് തിരിച്ചുപോകവെ മമ്പലം ക്ഷേത്രം റോഡിന്‌സമീപം വെച്ച് ഓട്ടോയില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചത്. പരുക്കേറ്റ കലേഷിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. മുന്‍ വിരോധമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് സൂചന.

No comments:

Post a Comment