Latest News

കളഞ്ഞുകിട്ടി മൊബൈല്‍ ഫോണ്‍ഉടമസ്ഥന് തിരിച്ചുനല്‍കി മാതൃകയായി

 പയ്യന്നൂര്‍: കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമസ്ഥനായ ഹോട്ടല്‍ തൊഴിലാളിക്ക് തിരിച്ചു നല്‍കി മാതൃകയായത് മറ്റൊരു ഹോട്ടല്‍ തൊഴിലാളി .
പോലീസ് സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന രവീസ് ഹോട്ടലിലെ തൊഴിലാളി കക്കറയിലെ സജീവന്റെ മൊബൈല്‍ ഫോണാണ് ദിവസങ്ങള്‍ക്ക് മുമ്പ് യാത്രാമധ്യേ നഷ്ടമായത്. ഫോണ്‍ നഷ്ടപ്പെട്ട വിവരം സുഹൃത്തുക്കളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ സജീവന്റെ വീട്ടിലേക്ക് വന്ന ഫോണ്‍ കോളാണ് മൊബൈല്‍ ഫോണ്‍ ഉടമസ്ഥനിലേക്ക് എത്തിച്ചത്. ഫോണില്‍നിന്നും കൂടുതല്‍ തവണ വിളിച്ച നമ്പറിലേക്ക് , ഫോണ്‍ റോഡരുകില്‍ നിന്നും കിട്ടിയ കേളോത്തെ ബാംബുഫ്രഷ് ഹോട്ടല്‍ തൊഴിലാളിയായ അല്‍ത്താഫ് വിളിക്കുകയും സജീവന്റെ ഫോണാണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് ഫോണ്‍ ഉടമസ്ഥനായ സജീവന് കൈമാറി. 

No comments:

Post a Comment