Latest News

ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: കട ഉടമക്കെതിരെ കേസ്

ശ്രീകണ്ഠാപുരം: റെഡിമെയ്ഡ് കടയിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമക്കെതിരെ കേസ്. പയ്യാവൂര്‍ ടൗണില്‍ കിഡ്‌സ് വേള്‍ഡ് എന്ന പേരില്‍ റെഡിമെയ്ഡ് കട നടത്തുന്ന ശ്രീകണ്ഠാപുരം പഴയങ്ങാടി സ്വദേശി അഷറഫി(50)നെതിരെയാണ് യുവതി പയ്യാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ പതിനാറിനായിരുന്നു സംഭവം. സ്ഥാപനത്തിന്റെ ഗോഡൗണിലേക്ക് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ശ്രീകണ്ഠാപുരം സി.ഐ വി.വി. ലതീഷിനാണ് കേസന്വേഷണ ചുമതല.

No comments:

Post a Comment