Latest News

പാലക്കുന്ന് കുഞ്ഞാല്‍ത്തറമെട്ട വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം

കരിവെള്ളൂര്‍: പാലക്കുന്ന് കു ഞ്ഞാല്‍ത്തറമെട്ട ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥനം ഒറ്റക്കോല മഹോത്സവം മാര്‍ച്ച് പതിനേഴ്, പതിനെട്ട്, പത്തൊമ്പത് തീയതികളിലായി വിവിധ പരിപാടികളടെ ആഘോഷിക്കും
പതിനേഴിന് വെള്ളിയാഴ്ച കലവറ നിറയ് ക്ക ല്‍ ഘോഷയാത്ര. ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്ര പരിസരത്തും നിന്നും ആരംഭിച്ച് ദേവസ്ഥാനത്ത് എത്തിച്ചേരും. വൈകുന്നേരം ആറരമണിക്ക് പാട്ടിയമ്മ എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്നേ ഒരുക്കുന്ന കലാസന്ധ്യ. പതിനെട്ടിന് ശനിയാഴ്ച രാത്രി വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തോറ്റം പുറപ്പാട, അന്നദാനം. പത്തൊമ്പതിന് ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്ക് വിഷ്ണുമൂര്‍ത്തി യുടെ അഗ്നിപ്രവേശം

No comments:

Post a Comment