Latest News

ആദരിച്ചു


പയ്യന്നൂര്‍: ദൃശ്യ ഫോക് ലോര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേരള പൂരക്കളി അക്കാദമിയുടെ ചെയര്‍മാന്‍ സി.എച്ച്. സുരേന്ദ്രന്‍ മാസ്റ്റര്‍, സെക്രട്ടറി കെ.വി. മോഹനന്‍ തുടങ്ങിയ മുഴുവന്‍ മെമ്പര്‍മാരെയും ഡിടിപിസി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട കെ. കമലാക്ഷനെയും ആദരിച്ചു.
പയ്യന്നൂര്‍ ഷേണായ് സ്‌ക്വയറില്‍ വെച്ച് നടന്ന പരിപാടി അപ്പുക്കട്ടന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉപഹാരസമര്‍പ്പണം നടത്തി.പൂരക്കളി അക്കാദമിയുടെ ചെയര്‍മാന്‍ സി.എച്ച് . സുരേന്ദ്രന്‍ മാസ്റ്റര്‍, ടി.പി. മാധവന്‍ പണിക്കര്‍ എന്നിവര്‍ അനുമോദനത്തിന് നന്ദി പറഞ്ഞു.കെ.ബി. ബിനീഷ് സ്വാഗതവും എം. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ ഉദിനൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ പൂരക്കളി അവതരിപ്പിച്ചു.

No comments:

Post a Comment