Latest News

കരിവെള്ളൂര്‍ നെയ്യമൃത് ഉത്സവം തിങ്കളാഴ്ച മുതല്‍

കരിവെള്ളൂര്‍: കരിവെള്ളൂര്‍ നെയ്യമൃത് കോട്ടത്തില്‍ ഈവര്‍ഷത്തെ നെയ്യമൃത് ഉത്സവം പതിമൂന്നു മുതല്‍ ഇരുപതുവരെ നടക്കും.
പതിമൂന്നിന് തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് ഉഷപൂജ, രാത്രി ഏഴുമണിക്ക് നെയ്യമൃത്‌കോട്ടം വനിതാവേദിയുടെ ഭക്തിഗാനാര്‍ച്ചന.
പതിനാലിന് ചൊവ്വാഴ്ച രാത്രി ഏഴുമണിക്ക് വത്സന്‍ പിലിക്കോടിന്റെ പ്രഭാഷണം. പതിനഞ്ചിന് ബുധനാഴ്ച രാത്രി ഏഴുമണിക്ക് തിരുവാതിര, പതിനാറിന് വ്യാഴാഴ്ചാത്രി ഏഴുമണിക്ക് ചാമക്കാവ് ഭഗവതി ക്ഷേത്ര സമിതിയുടെ ഭജന സന്ധ്യ, പതിനേഴിന് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് തായമ്പക, ഏഴരമണിക്ക് നൃത്തനൃത്യങ്ങള്‍.
പതിനെട്ടിന് ശനിയാഴ്ച രാത്രി ഏഴരമണിക്ക് മതിരക്കോട് ബ്രദേഴ്‌സിന്റെ ഗാനമധുരിമ, പത്തൊമ്പതിന് ഞായറാഴ്ച രാത്രി ഏഴരമണിക്ക് ബാലകൃഷ്ണന്‍ പുത്തൂരിന്റെ പ്രഭാഷണം. ഇരുപതിന് തിങ്കളാഴ്ചരാവിലെ അഞ്ച് ണിക്ക് ഗണപതിഹോമം, ഏഴ് മണിക്ക് ഉഷപൂജ, പന്ത്രണ്ട് മണിക്ക് ഉച്ചപൂജ, തുടര്‍ന്ന് അന്നദാനം. മൂന്ന് മണിക്ക് അക്ഷരശ്ലോക സദസ്സ്, ആറ്മണിക്ക് ദീപാരാധന, ഏഴുമണിക്ക് തായമ്പക, എട്ട് വാളെഴുന്നള്ളത്ത്, ഒമ്പതിന് തിടമ്പ് നൃത്തം, പത്തരമണിക്ക് നെയ്യാട്ടം എന്നിവ നടക്കും.

No comments:

Post a Comment