Latest News

കെ.കെ.മാസ്റ്ററെ അനുസ്മരിച്ചു

തൃക്കരിപ്പൂര്‍: ചിത്രകാരനും നാടക പ്രവര്‍ത്തകനും തൃക്കരിപ്പൂരിലെ കലാസാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കെ. കെ. മാസ്റ്ററുടെ (അനിലന്‍ ചിത്രശാല ) ഒന്നാം ചരമ വാര്‍ഷിക ദിനം തൃക്കരിപ്പൂര്‍ യുവകലാസാഹിതിയുടെആഭിമുഖ്യത്തില്‍ സമുചി ത മായ പരിപാടികളോടെ സംഘടിപ്പിച്ചു.
കെ. എം.കെഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുസ്മരണ സമ്മേ ളനം യുവകലാസാഹിതി ജില്ലാപ്രസിഡണ്ട് വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്തു. വൈകാരിക ദുരന്തം അഭിമുഖീകരിക്കുന്ന ഇന്ന ത്തെ സമൂഹത്തിന് പുതിയ ഉണര്‍വ് സൃഷ്ടിക്കപ്പെടണം .സാംസ് ക്കാരിക പ്രവര്‍ത്തനം സക്രിയമായ കാലത്തെ നോക്കി കലഹിച്ച കെ .കെമാസ്റ്റര്‍ ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് അദ്ദേഹം പറ ഞ്ഞു. ഷാജഹാന്‍തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. വി. കെ. രവീന്ദ്ര ന്‍ അനുസ്മരണ പ്രഭാഷണംനടത്തി . പി. കോരന്‍ മാസ്റ്റര്‍, എം.ടി. അന്നൂര്‍, പി. പി. കെ.പൊതുവാള്‍, എം.ഗംഗാധരന്‍, ഉദിനൂര്‍ സുകുമാ രന്‍, ഇ. രാഘവന്‍ മാസ്റ്റര്‍, കെ.ഭാസ്‌ക്കരന്‍ മാസ്റ്റര്‍എന്നിവര്‍ സം സാരിച്ചു

No comments:

Post a Comment