Latest News

പയ്യന്നൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണം പ്രഖ്യാപനം മാര്‍ച്ച് പകുതിയോടെ

പയ്യന്നൂര്‍ : പയ്യന്നൂര്‍ നിയോജക മണ്ഡലത്തിന്റെ സമ്പൂര്‍ണ്ണ വൈ ദ്യുതീകരണംമാര്‍ച്ച് പകുതി യോ ടെ പൂര്‍ത്തീകരിക്കാന്‍ സി കൃഷ് ണന്‍ എം എല്‍ എ യുടെ ഓഫീ സില്‍ ചേര്‍ന്ന നിയോജക മണ്ഡ ലം മോണിറ്ററിംഗ് കമ്മിറ്റി യോ ഗം തീരുമാനിച്ചു. എംഎല്‍എ പ്ര വൃത്തികളുടെ പുരോഗതി അ വലോകനം ചെയ്തു. വയറിംഗ് പ്രവര്‍ത്തനം ആരംഭിക്കാത്ത ഗുണഭോക്താക്കള്‍ എത്രയും പെട്ടെന്ന് വയറിംഗ് പൂര്‍ത്തി യാ ക്കി അപേക്ഷാ ഫോം സെക്ഷന്‍ ഓഫീസില്‍ എത്തിക്കേണ്ടതാ ണെന്ന് യോഗം നിര്‍ദ്ദേശിച്ചു. പ ഞ്ചായത്ത് തല പുരോഗതി വില യിരുത്തല്‍ യോഗം എത്രയും പെ ട്ടെന്ന് നടത്താന്‍ ചെറുപുഴ, പെരി ങ്ങോം-വയക്കര, എരമം- കുറ്റൂര്‍ പഞ്ചായത്തി ലെഉദ്യോ ഗസ്ഥരോടും ജനപ്രതിനിധി കളോടും നിര്‍ദ്ദേശിച്ചു. മുഴുവന്‍ രാ ഷ്ട്രീയപാര്‍ട്ടികളുടെയും സന്ന ദ്ധസംഘടനകളുടെയുംപ്രതി നി ധി കളെ യോഗത്തില്‍ പങ്കെടു പ്പി ച്ച് സമ്പൂര്‍ണ്ണ വൈദ്യുതീ കര ണ നടപടികള്‍ വേഗത്തിലാ ക്കണ മെന്ന് എംഎല്‍എ നിര്‍ ദ്ദേശിച്ചു.
യോഗത്തില്‍ സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. മധു. എം.വി (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍), പ്രകാശന്‍.എ.വി, റോജ.പി.സി (അസി.എക് സി.എഞ്ചിനീയര്‍), ജില്ലാ പഞ്ചായത്തം ജാനകി ടീച്ചര്‍, വിവിധ പഞ്ചായ ത്തിനെ പ്രതിനിധീകരിച്ച് ജനപ്രതിനിധികള്‍, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.

No comments:

Post a Comment