Latest News

ഓപ്പറേഷന്‍ സാഗര്‍ റാണി ഊര്‍ജ്ജിതം

കാസര്‍കോട്:ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ജില്ലയില്‍ മത്സ്യബന്ധനവിപണന മേഖലകളില്‍ പരിശോധനകളും ബോധവല്‍ക്കരണ പ്രവര്‍ത്തന ങ്ങളും ഊര്‍ജിതമാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പ്, മത്സ്യഫെഡ്, ഫിഷ റീസ് വകുപ്പ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.കാസര്‍കോട്, കാഞ്ഞങ്ങാട് മേഖലകളിലെ മാര്‍ക്കറ്റ്, മത്സ്യബന്ധന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി വിവിധയിനം മത്സ്യങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന ക്കയച്ചു. മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ചേര്‍ക്കുന്ന അമോണിയ, ഫോര്‍മാലിന്‍, സോഡിയം ബെന്‍സോയറ്റ് എന്നീ രാസ വസ്തുക്കളുടെ സാന്നിധ്യം മനസ്സിലാക്കുന്നതിനാണ് പരിശോധന നടത്തിയത്.

No comments:

Post a Comment