Latest News

'സമത' ഉദ്ഘാടനവും വസ്ത്ര വിതരണവും

പയ്യന്നൂര്‍: സമത ഉദ്ഘാടനവും വസ്ത്ര വിതരണവും മുത്തത്തി പകല്‍വീട്ടില്‍ വെച്ച് നടന്നു. വി. മനോജിന്റെ അധ്യക്ഷതയില്‍ നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. കുഞ്ഞപ്പന്‍ ഉദ്ഘാടനവും പകല്‍വീട്ടിലേക്കുള്ള വസ്ത്ര വിതരണവും നിര്‍വ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. ലീല, മുന്‍ കൗണ്‍സിലര്‍ കെ.വി. രാഘവന്‍, സദ് ഭാവന ട്രസ്റ്റ് സെക്രട്ടറി രജീഷ് കണ്ണോത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പി.പി. സുരേഷ്ബാബു സ്വാഗതവും സെക്രട്ടറി പി. സുദീപ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കരൈരളി ടി വി. മിന്നാമിനുങ്ങ് ഫെയിം സുരേഷ് പള്ളിപ്പാറയും സമതയുടെ കലാകാരന്മാരും ചേര്‍ന്ന് സംഗീത വിരുന്നൊരുക്കി.


No comments:

Post a Comment