Latest News

ടെമ്പോ ട്രാവലറിടിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു

 ചട്ടഞ്ചാല്‍: ടെമ്പോ ട്രാവലറിടിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. പെരിയ നവോദയ നഗറിലെ വിജയന്‍ (46) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തര മണിയോടെ ചട്ടഞ്ചാലിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാനഗര്‍ സി ഐ പ്രശേഭിന്റെ നേതൃത്വ ത്തിലു ള്ള പോലീസ്‌സംഘംആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment