Latest News

ഹക്കീം വധത്തിന് മൂന്നുവയസ്സ് പ്രതികള്‍ ഇപ്പോഴും കാണാമറയത്ത് പിടികൂടാനാകാതെ സി.ബി.ഐ

 പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പല ത്തെ ഹക്കീം കൊല്ലപ്പെട്ടിട്ട് മൂന്നുവര്‍ഷം തികയുന്നു. അന്വേഷണം സി.ബി.ഐ ഏറ്റെടുത്തെങ്കിലും പ്രതികള്‍ ഇപ്പോഴും കാണാമറയത്തുതന്നെ.
2014 ഫിബ്രവരി പത്തിന് രാവിലെയാണ് കൊറ്റി ജുമാമസ്ജിദിന് സമീപത്തെ മദ്രസക്ക് പിറകില്‍ കത്തിക്കരിഞ്ഞനിലയില്‍ ഹക്കീമിന്റെ മൃതദേഹം നാട്ടുകാര്‍ ക ണ്ടത്. തലേദിവസം പള്ളി കമ്മിറ്റി യോഗത്തിനെ ത്തി യ ഹക്കീം വീ ട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കത്തു ന്ന നിലയില്‍ കാണപ്പെട്ടത്.
ആദ്യഘട്ടത്തില്‍ ഇത് ഹക്കീമല്ലെന്ന നിലപാടിലായിരുന്നെങ്കിലും ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹം ഹക്കീമിന്റെതാണെന്ന് തിരിച്ചറിയുകയായിരു ന്നുകേസന്വേഷണത്തിലുടനീ ളം നാടകീയതനിറഞ്ഞതായിരുന്നു.
ഹക്കീമിന്റെ സഹോദരന്റെ പ രാതിയില്‍ ക്രൈംനമ്പര്‍ 142/2014 ആയി കേസ് രജിസ്റ്റര്‍ ചെയ്ത പയ്യന്നൂര്‍ പോലീസ് പിന്നീട് കൊ ലപാതകമാണെന്ന് തിരിച്ചറിഞ്ഞതോടെ ആവശ്യമായ വകുപ്പുകള്‍ ചേര്‍ ത്താണ് അന്വേഷണം നടത്തിയത്. തുടക്കം മുതല്‍ അ ന്വേഷണത്തില്‍ തികഞ്ഞ അലംഭാവം കാണിച്ചുവെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെ ന്നും മനസ്സിലാക്കിയ പയ്യന്നൂരി ലെ ജനങ്ങള്‍ ലോക്കല്‍ പോലീ സ് അന്വേഷണത്തിനെതിരെ സമരവുമായി രംഗത്ത് വന്നു. സമരമുറകള്‍ ഒന്നൊന്നായി തുടരുന്നതിനിടെ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് സര്‍ ക്കാര്‍ ഉത്തരവിട്ടു.
എന്നാല്‍ ജൂണ്‍ ഇരുപത്തിയൊന്നുമുതല്‍ ക്രൈംബ്രാഞ്ച് സംഘം ഒന്നര വര്‍ഷക്കാലം അ ന്വേഷണം നടത്തിയിട്ടും പ്രതിക ളെ പിടികൂടാന്‍ കഴിഞ്ഞില്ല. തുട ര്‍ന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സിബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയെ സ മീപിച്ചതോടെ 2015 ഒക്‌ടോബര്‍ ഒമ്പതിന് കേസന്വേഷണം ഹൈ ക്കോടതി സിബിഐക്ക് വിടുകയായിരുന്നു.
ഒരുവര്‍ഷത്തിലേറെക്കാല മായി അന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം കേസുഫയലുകള്‍ സി.ബി.ഐ കോടതിയിലേക്ക് മാറ്റി. തുടര്‍ന്ന് ഊര്‍ജ്ജിതമായ അന്വേഷണത്തിന് വിവിധ ഘട്ടങ്ങളിലായി പലരെയും മാറി മാറി ചോദ്യം ചെയ്തു. സംശയകരമായ പല വസ്തുതകളും ഇ തിനകം കേസന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പ്രാഥമിക തെളിവുകള്‍ പൂര്‍ ണ്ണമായും നശിപ്പിക്കപ്പെട്ട ഒരു കൊലപാതക കേസിന് നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്താന്‍ സി.ബി.ഐ സംഘം ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. ചിലരെ കൊ ച്ചിയിലെസി.ബിഐ ആസ്ഥാന ത്ത് കൊണ്ടുപോയി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തെ ബുദ്ധിമുട്ടിലാക്കി.
ശാസ്ത്രീയ പരിശോധനയും സൈബര്‍ സെല്ലിന്റെ സഹായ വുംസിബിഐ സംഘത്തിന് ചില പുതിയ കണ്ടെത്തലുകള്‍ക്ക് വഴി തുറന്നു. ഇതിനിടെ ക്യാമ്പ് ഓ ഫീസായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കൊറ്റി ഗസ്റ്റ്ഹൗസില്‍ തുടരാന്‍ അന്വേഷണ സംഘത്തിന് അനുമതി നിഷേധിച്ചു. ഇത് അ ന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
വലിയ സാമ്പത്തിക ഇടപാടുകള്‍ കൊലപാതകത്തിന് പിന്നിലില്ലെന്നാണ് അന്വേഷണ സം ഘം നല്‍കുന്ന സൂചന. കൊലപാതകത്തിന് മറ്റുചിലപ്രധാന കാരണങ്ങള്‍ കൂടി ഉണ്ടെന്ന നിഗമനത്തിലാണ് സി.ബി.ഐ സം ഘം.
ഒരു സാധാരാണക്കാരന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊ ണ്ടുവരാന്‍ ഇനിയും എത്രനാള്‍ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പയ്യന്നൂരിലെ ജനങ്ങള്‍.  

No comments:

Post a Comment