Latest News

അടുക്കളയിലെ ഔഷധം


ശിവപ്രസാദ്.എസ്. ഷേണായി

കുമ്പളം

ശരീര ശക്തി വര്‍ദ്ധിപ്പിക്കുന്നുബുദ്ധി, ഓര്‍മ്മ, വാക്ശുദ്ധി വരുത്തുന്നുശരീരം തണുപ്പിക്കുന്നു.മൂത്ര തടസ്സം, ശോധനക്കുറവ് പരിഹരിക്കുന്നു മൂത്രകല്ലിന് ഇതിന്റെ നീര്
നല്ലൊരു മരുന്നാണ് ഇതിന്റെ വിത്ത് കൃമിനാശിനിയാണ്.

ചെറുനാരങ്ങ

പ്രകൃതിദത്ത പുളിയാണ് ഇത്. എല്ലാത്തരം രോഗികള്‍ക്കും ഉപയോഗിക്കാം. ദഹനം, വിശപ്പ്, വര്‍ദ്ധിപ്പിക്കുന്നു. ദാഹശമനത്തിനും ക്ഷീണം കുറക്കുന്നതിനും നല്ലത് ഛര്‍ദ്ദിയുള്ളപ്പോള്‍ അല്‍പം നീരിനോടൊപ്പം തേനും ചേര്‍ത്ത് അല്‍പാല്‍പമായി കഴിക്കാം. ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ഓക്കാനത്തിനും ചെറുനാരങ്ങ നല്ലൊരു ഔഷധമാണ്.

ജീരകം

രക്തസമ്മര്‍ദ്ദമുള്ളപ്പോള്‍ (ബിപി)ജീരകവും ഉലുവയുംഇട്ട് വെന്ത വെള്ളം കുടിക്കുക. ഗര്‍ഭിണികള്‍ക്കുംപ്രസ വാന ന്തര സ്ത്രീകള്‍ക്കുമുള്ള വയര്‍ പ്രശ്‌നങ്ങള്‍ക്ക് ജീരകം വെന്ത വെള്ളംകുടിക്കുന്നതാണ് നല്ലതാണ്. ശക്തമായ തലവേദനക്ക് ജീരകം ചുക്ക് സമം അരച്ച് നെറ്റിക്ക് പൂശുക. 

No comments:

Post a Comment